ഷിംല: ജാപ്പനീസ് യുവതി ഹിമാചല്‍പ്രദേശില്‍ ബലാല്‍സംഗത്തിനിരയായി. ഹിമാചലിലെ കുളുവില്‍ വിനോദസഞ്ചാരത്തിനെത്തിയ യുവതിയെ ടാക്‌സി ഡ്രൈവര്‍ ബലാല്‍സംഗം ചെയ്യുകയായിരുന്നു. 

പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഒരാളെ അറസ്റ്റുചെയ്തതായി പോലീസ് മേധാവി അറിയിച്ചു. യുവതിക്ക് ആവശ്യമായ വൈദ്യസഹായം ഉറപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

താന്‍ സഞ്ചരിച്ച ടാക്‌സിയുടെ ഡ്രൈവറാണ് തന്നെ ഉപദ്രവിച്ചതെന്നാണ് യുവതി പോലീസില്‍ മൊഴി നല്‍കിയിരിക്കുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുന്നുണ്ടെന്നും പോലീസ് സൂപ്രണ്ട് ശാലിനി അഗ്നിഹോത്രി പറഞ്ഞു.