ന്യൂഡല്‍ഹി: ഇന്നത്തെ ജനത കര്‍ഫ്യൂ നീണ്ട പോരാട്ടത്തിന്റെ തുടക്കം മാത്രമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഒരുമിച്ചു നിന്നാല്‍ ഏത് വലിയ വെല്ലുവിളിയേയും നേരിടാമെന്ന് കാണിച്ചുകൊടുക്കുകയാണ് ജനത കര്‍ഫ്യൂവിലൂടെ രാജ്യത്തെ ജനങ്ങള്‍ ചെയ്തതെന്നും സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെ പ്രധാനമന്ത്രി പറഞ്ഞു.
ഇന്നത്തെ ജനതാകര്‍ഫ്യൂ ഒന്‍പത് മണിക്ക് അവസാനിക്കുമെങ്കിലും ജനങ്ങള്‍ക്ക് ആഘോഷം തുടങ്ങാന്‍ സമയമായിട്ടില്ല. സര്‍ക്കാര്‍ നല്കിയ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. ജനങ്ങള്‍ വീടിന് പുറത്തേക്ക് ഇറങ്ങരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജനതാകര്‍ഫ്യൂ പ്രഖ്യാപിച്ച സമയം തീരാന്‍ ചുരുങ്ങിയ സമയം മാത്രം ബാക്കിനില്‍ക്കെയാണ് പ്രധാനമന്ത്രിയുടെ അറിയിപ്പ്.
രാജ്യവ്യാപകമായി പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനത കര്‍ഫ്യൂവിന് വലിയ പിന്തുണയാണ് ജനങ്ങള്‍ നല്‍കിയത്. ആളുകള്‍ പുറത്തിറങ്ങിയില്ല, ഗതാഗതം സ്തംഭിച്ചു. കടകമ്പോളങ്ങളും അടഞ്ഞുതന്നെ കിടന്നു.
Content Highlights: Janta curfew: Beginning of a long battle - PM Narendra Modi
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..