
എസ്.എം.എസ് സർവീസ് പുനഃസ്ഥാപിച്ചതിന് ശേഷം തന്റെ മൊബൈൽ ഫോൺ എടുത്ത് നോക്കുന്ന യുവാവ്. ശ്രീനഗറിൽ നിന്നുള്ള ദൃശ്യം. ഫോട്ടോ:എ.പി
ശ്രീനഗര്‍: പുതു വര്‍ഷം പിറന്നതിനൊപ്പം ജമ്മുകശ്മീരിലെ മൊബൈല്‍ ഫോണുകളില്‍ എസ്.എം.എസ് സേവനം പുനരാരംഭിച്ചു. നാലര മാസത്തെ ഇടവേളക്ക് ശേഷമാണ് ചൊവ്വാഴ്ച അര്‍ദ്ധരാത്രിയോടെ മൊബൈല്‍ ഫോണുകളില്‍ നിന്ന് എസ്.എം.എസ് സേവനം പുനരാരംഭിച്ചത്
ഇതോടൊപ്പം സര്‍ക്കാര്‍ ആശുപത്രികളില്‍ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സേവനങ്ങളും ലഭ്യമായി തുടങ്ങിയിട്ടുണ്ട്. ഓഗസ്റ്റ് നാലിനാണ് ജമ്മു കശ്മീരിലുടനീളം ഇന്റര്‍നെറ്റ്, ലാന്‍ഡ് ലൈന്‍, മൊബൈല്‍ ഫോണ്‍ തുടങ്ങിയുടെ സേവനങ്ങള്‍ നിലച്ചത്. ജമ്മുകശ്മീരിന്റെ പ്രത്യക പദവി എടുത്ത് കളഞ്ഞ് രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി വിഭജിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു ഇത്. അന്താരാഷ്ട്ര തലത്തില്‍ നിന്നടക്കം ഇതിനെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു.
ഇന്റര്‍നെറ്റ് ഒഴികെയുള്ള മറ്റു സേവനങ്ങള്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പുനഃസ്ഥാപിക്കപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ലാന്‍ഡ്ലൈന്‍-പോസ്റ്റ് പെയ്ഡ് സര്‍വീസുകള്‍ ഘട്ടം ഘട്ടമായി പുനഃസ്ഥാപിച്ച് വരികയാണ്.
മൊബൈല്‍ ഫോണുകളിലെ എസ്എംഎസ് സര്‍വീസുകള്‍ പുനഃസ്ഥാപിച്ചതിനൊപ്പം സര്‍ക്കാര്‍ ആശുപത്രികളിലെ ഇന്‍ര്‍നെറ്റ് സേവനങ്ങളും ഡിസംബര്‍ 31-ന് അര്‍ദ്ധരാത്രി മുതല്‍ ലഭ്യമാക്കി തുടങ്ങിയതായി ജമ്മു കശ്മീര്‍ ഭരണവക്താവ് റോഹിത് കന്‍സാല്‍ അറിയിച്ചു. മൊബൈല്‍ ഫോണുകളിലെ പ്രീപെയ്ഡ്, ഇന്‍ര്‍നെറ്റ് സേവനങ്ങള്‍ പുനഃസ്ഥാപിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Content Highlights: Jammu and Kashmir SMS facility restored for mobile phones-internet services resume in govt hospitals
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..