പ്രതീകാത്മക ചിത്രം | Photo: PTI
ശ്രീനഗര്‍: നിരോധിത ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദുമായി ബന്ധപ്പെട്ട ശൃംഖലയിലെ കണ്ണികളെ സുരക്ഷാ സേന അറസ്റ്റ് ചെയ്തു. ജമ്മു കശ്മീരിലെ അവന്തിപുരയിലാണ് സൈന്യവും സിആര്‍പിഎഫും ചേര്‍ന്ന് ആറ് പേരെ അറസ്റ്റ് ചെയ്തത്. ത്രാല്‍, സംഗം മേഖലകളില്‍ ഗ്രനേഡ് ആക്രമണങ്ങള്‍ നടത്താന്‍ ഭീകരരെ സഹായിച്ചവരാണ് ഇവരെന്ന് പോലീസിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
സ്ഫോടകവസ്തുക്കള്‍ അടക്കമുള്ളവ ഇവരില്‍നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ഭീകരര്‍ക്ക് സഹായങ്ങള്‍ നല്കുന്ന ഇവര്‍ പാകിസ്താനില്നിന്നുള്ളവരുമായി ബന്ധം പുലര്‍ത്തിയിരുന്നു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് വ്യക്തമാക്കി.
ജെയ്ഷെ മുഹമ്മദുമായി ബന്ധമുള്ള രണ്ടുപേരെ കഴിഞ്ഞ മാസവും അവന്തിപുരയില്‍നിന്ന് അറസ്റ്റ് ചെയ്തിരുന്നു. ബിലാല്‍ അഹമ്മദ് ചോപന്, മുര്‍സലീന്‍ ബഷീര്‍ ഷെയ്ഖ് എന്നിവരാണ് അന്ന് അറസ്റ്റിലായത്. ഇവര്‍ ഭീകരരെ വിവിധ ഇടങ്ങളില്‍ എത്തിക്കുകയും അവര്‍ക്ക് ആയുധങ്ങള്‍ എത്തിച്ചു കൊടുക്കുകയും ചെയ്തിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു.
Content Highlights: Jammu and Kashmir Police bust terror associate network in Awantipora
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..