ഉടച്ചുവാര്‍ത്ത് മണ്ഡലങ്ങള്‍, തിരഞ്ഞെടുപ്പിന് സജ്ജം; ഒരുക്കം കശ്മീരിലെ അദ്യ ബിജെപി മുഖ്യമന്ത്രിക്കോ?


ഭരണഘടനാ വിരുദ്ധവും വിവേചനപരവുമായി ബിജെപിക്ക് അനുകൂലമായിട്ടാണ് മണ്ഡലങ്ങള്‍ പുനഃക്രമീകരിച്ചിരിക്കുന്നതെന്നാണ് ഇതര രാഷ്ട്രീയ പാര്‍ട്ടികളെല്ലാം ഉയര്‍ത്തുന്ന ആരോപണം

പ്രധാനമന്ത്രി മോദി,ഒമർ അബ്ദുല്ല,ഫാറൂഖ് അബ്ദുല്ല, മെഹബൂബ മുഫ്തി, അമിത് ഷാ

മ്മു കശ്മീരിന്റെ തിരഞ്ഞെടുപ്പ് ഭൂപടം പുനര്‍നിര്‍ണയിച്ചുകൊണ്ട് അതിര്‍ത്തി നിര്‍ണ്ണയ കമ്മീഷന്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുകയാണ്. ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ മണ്ഡല അതിര്‍ത്തി നിര്‍ണയ നടപടികള്‍ പൂര്‍ത്തിയായതോടെ ജമ്മു കശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് കടക്കുകയാണ്. 2018 മുതല്‍ ഒരു തിരഞ്ഞെടുത്ത സര്‍ക്കാര്‍ ജമ്മുകശ്മീരില്‍ ഇല്ല. മണ്ഡല പുനര്‍നിര്‍ണയത്തിന് ശേഷം ഉടന്‍ ജമ്മുകശ്മീരില്‍ തിരഞ്ഞെടുപ്പ് നടത്തുമെന്നാണ് ആഭ്യന്തര മന്ത്രി അമിത് ഷാ അടുത്തിടെ അറിയിച്ചത്. ആ പുനര്‍നിര്‍ണയമാണിപ്പോള്‍ പൂര്‍ത്തിയായിരിക്കുന്നത്.

ഭരണഘടനാ വിരുദ്ധവും വിവേചനപരവുമായി ബിജെപിക്ക് അനുകൂലമായിട്ടാണ് മണ്ഡലങ്ങള്‍ പുനര്‍നിര്‍ണയിച്ചിരിക്കുന്നതെന്നാണ് ഇതര രാഷ്ട്രീയ പാര്‍ട്ടികളെല്ലാം ഉയര്‍ത്തുന്ന ആരോപണം. ജമ്മുകശ്മീരില്‍ ഇതാദ്യമായി ഒരു ഹിന്ദു മുഖ്യമന്ത്രിയുണ്ടാകുമെന്ന ബിജെപി നേതാക്കളുടെ പ്രസ്താവനകളും ഇതിനോട് ചേര്‍ത്ത് വായിക്കണം.

ബിജെപി ഇതര പാര്‍ട്ടികളുടെ എതിര്‍പ്പുകള്‍ നിലനില്‍ക്കെ സുപ്രീംകോടതി റിട്ട. ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതി 90 നിയമസഭാ മണ്ഡലങ്ങളും വ്യാഴാഴ്ച വിജ്ഞാപനം ചെയ്തു. പുതുതായി ഏഴ് മണ്ഡലങ്ങളാണ് ജമ്മുകശ്മീരില്‍ കൂട്ടിച്ചേര്‍ത്തിരിക്കുന്നത്.

ജമ്മുകശ്മീര്‍ മണ്ഡല പുനഃക്രമീകരണം സംബന്ധിച്ച അന്തിമ റിപ്പോര്‍ട്ടുമായി കമ്മീഷന്‍ അംഗങ്ങള്‍ |ഫോട്ടോ:ANI

ജമ്മു കശ്മീര്‍ 2019-ന് മുമ്പും ശേഷവും

2019ല്‍ പ്രത്യേക പദവി എടുത്ത് കളയുന്നതിന് മുമ്പ് ജമ്മു കശ്മീര്‍ ഒരു സംസ്ഥാനമായി നിലനിന്നിരുന്ന ഘട്ടത്തില്‍ ആകെ 111 നിയമസഭാ മണ്ഡലങ്ങളാണ് ഉണ്ടായിരുന്നത്. കശ്മീരില്‍ 46 ജമ്മുവില്‍ 37 ലഡാക്കില്‍ നാല് സീറ്റുകളുമാണ് ഉണ്ടായിരുന്നത്. 24 സീറ്റുകള്‍ പാക് അധീന കശ്മീരിനായി സംവരണം ചെയ്തിട്ടിരിക്കുകയായിരുന്നു. കേന്ദ്ര ഭരണ പ്രദേശമായി ലഡാക്കിനെ വിഭജിച്ചപ്പോള്‍ ഇത് 107 സീറ്റായി ചുരങ്ങി. മണ്ഡല പുനര്‍ നിര്‍ണയത്തോടെ ഇതിലേക്ക് ഏഴ് സീറ്റുകള്‍ ചേര്‍ത്തു. അതോടെ മൊത്തം സീറ്റുകള്‍ 114 ആയി. ഇതില്‍ 24 സീറ്റുകള്‍ പാക് അധീന കശ്മീരിലേക്ക് മാറ്റിവെച്ചതാണ്. ഇതൊഴികെ 90 സീറ്റുകളാണ് ഉള്ളത്. ഈ 90 സീറ്റുകളാണ് പുനര്‍നിര്‍ണയിച്ച്‌ വിജ്ഞാപനം ചെയ്തിരിക്കുന്നത്.

1957-ലെ ജനപ്രാതിനിധ്യ നിയമപ്രകാരമാണ് ജമ്മു കശ്മീരില്‍ ഇതുവരെ പാര്‍ലമെന്റ് മണ്ഡലങ്ങളും നിയമസഭാ മണ്ഡലങ്ങളും പുനര്‍നിര്‍ണയം നടത്തിവരുന്നത്. 2019-ല്‍ സംസ്ഥാനത്തിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതിന് പിന്നാലെ ഭരണഘടനാ പ്രകാരം മണ്ഡലപുനര്‍നിര്‍ണയം നടത്താന്‍ തീരുമാനിക്കുകയായിരുന്നു.

ഇതിനായി 2020 മാര്‍ച്ചിലാണ് സുപ്രീംകോടതി റിട്ട.ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായിയുടെ നേതൃത്വത്തിലുള്ള മണ്ഡല അതിര്‍ത്തി നിര്‍ണ്ണയ കമ്മീഷന്‍ രൂപീകരിച്ചത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറും ജമ്മു കശ്മീര്‍ ഇല്കട്രല്‍ ഓഫീസറും ഇതിലെ അംഗങ്ങളാണ്. കൂടാതെ ജമ്മു കശ്മീരിലെ അഞ്ച് എംപിമാരും അസോസിയേറ്റ് അംഗങ്ങളാണ്. ഒരു വര്‍ഷത്തിനകം മണ്ഡല പുനര്‍നിര്‍ണയം നടത്തി റിപ്പോര്‍ട്ട് നല്‍കാനായിരുന്നു നിര്‍ദേശം. നാഷണല്‍ കോണ്‍ഫറന്‍സിന്റെ മൂന്ന് എംപിമാര്‍ നടപടികള്‍ ബഹിഷ്‌കരിച്ചതിനെ തുടര്‍ന്ന് പലതവണ സമിതിക്ക് സമയം നീട്ടിനല്‍കി.

കശ്മീര്‍ സന്ദര്‍ശനത്തിനിടെ ആഭ്യന്തര മന്ത്രി അമിത് ഷാ |ഫോട്ടോ:ANI

വിവാദങ്ങളും എതിര്‍പ്പുകളും

ബിജെപിയുടെ ശക്തികേന്ദ്രമായ ജമ്മുവില്‍ നിലവില്‍ 37 സീറ്റുകളാണ് ഉള്ളത്. പുതിയ റിപ്പോര്‍ട്ട് പ്രകാരം ആറ് സീറ്റുകളാണ് ജമ്മുവില്‍ കൂട്ടിച്ചേര്‍ത്തിരിക്കുന്നത്. ഇതോടെ 43 സീറ്റുകളുണ്ടാകും ഇവിടെ. 46 സീറ്റുകളുണ്ടായിരുന്ന കശമീരില്‍ ഒരു സീറ്റ് വര്‍ധിപ്പിച്ച് 47 സീറ്റുകളാകും.

ജനസംഖ്യാ അടിസ്ഥാനത്തിലല്ല സീറ്റുകളിലെ ഈ വര്‍ധനവ് വരുത്തിയിരിക്കുന്നതെന്നാണ് ബിജെപി ഇതര പാര്‍ട്ടികള്‍ ആരോപിക്കുന്നത്. 2011-ലെ സെന്‍സസ് പ്രകാരം 53 ലക്ഷമാണ് ജമ്മുവിലെ ജനസംഖ്യയെന്നും കശ്മീരില്‍ 68 ലക്ഷമാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

മുസ്ലിം ഭൂരിപക്ഷമുള്ള കശമീരിലെ ഒരു മണ്ഡലത്തില്‍ 1.4 ലക്ഷമാണ് ജനസംഖ്യ. അതേ സമയം ബിജെപി ശക്തികേന്ദ്രമായ ജമ്മുവില്‍ 1.2 ലക്ഷം കണക്കാക്കിയാണ് മണ്ഡലങ്ങള്‍ പുനഃക്രമീകരിച്ചിരിക്കുന്നത്. ഇത് കശ്മീരിലെ ജനങ്ങളെ ഇകഴ്ത്തുന്ന നടപടിയാണ്' നാഷണല്‍ കോണ്‍ഫറന്‍സ് വാക്താവ് തന്‍വീര്‍ സ്വാദിഖ് പറഞ്ഞു.

മണ്ഡലം പുനര്‍നിര്‍ണയം കോടതിയുടെ പരിഗണനയിലുള്ള കാര്യമാണെന്നും ഭരണഘടനാ ലംഘനമാണെന്നുമാണ് ബിജെപി ഇതര പാര്‍ട്ടികള്‍ ഉയര്‍ത്തുന്ന മറ്റൊരു പ്രധാന വാദം.

ജമ്മുകശ്മീരില്‍ അവസാനമായി മണ്ഡല പുനര്‍നിര്‍ണയം നടത്തിയത് 1995-ലാണ്. 2002-ല്‍ ഫാറൂഖ് അബ്ദുള്ളയുടെ നേതൃത്വത്തിലുള്ള അന്നത്തെ ജമ്മുകശ്മീര്‍ സര്‍ക്കാര്‍ 2026 വരെ മണ്ഡല പുനര്‍നിര്‍ണയം മരവിപ്പിക്കുന്നതിനായി ജനപ്രാതിനിധ്യ നിയമത്തില്‍ ഭേദഗതി വരുത്തി. ഇത് ഹൈക്കോടതിയിലും സുപ്രീംകോടതിയിലും ചോദ്യം ചെയ്യപ്പെട്ടെങ്കിലു മരവിപ്പിക്കല്‍ നടപടി ശരിവെച്ചു. അതുകൊണ്ട് തന്നെ ഇപ്പോഴത്തെ പുനര്‍നിര്‍ണയം കോടതിയുടെ പരിഗണനയിലുള്ളതാണെന്നും ഭരണഘടനാവിരുദ്ധമാണെന്നും പാര്‍ട്ടികള്‍ ചൂണ്ടിക്കാട്ടുന്നു.

ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിമാരായ മെഹബൂബ മുഫ്തി, ഫാറൂഖ് അബ്ദുല്ല, ഒമര്‍ അബ്ദുല്ല |ഫോട്ടോ:PTI

ലോക്‌സഭാ മണ്ഡലങ്ങളിലും മാറ്റം

അഞ്ച് പാര്‍ലമെന്റ് സീറ്റുകളാണ് ജമ്മുകശ്മീരില്‍ ഉള്ളത്. നിയമസഭാ മണ്ഡലങ്ങള്‍ക്കൊപ്പം ലോക്‌സഭാ മണ്ഡലങ്ങളുടേയും അതിര്‍ത്തികള്‍ പുനര്‍നിര്‍ണയിച്ചിട്ടുണ്ട്. അഞ്ച് ലോക്‌സഭാ മണ്ഡലങ്ങളിലും തുല്യമായ നിയമസഭാ മണ്ഡലങ്ങളാണ് ഉണ്ടാകുക. ആദ്യമായിട്ടാണ് ഇത്തരമൊരു വിഭജനം. അനന്ത്‌നാഗ് ജമ്മു ലോക്‌സഭാ മണ്ഡലങ്ങളുടെ അതിര്‍ത്തികള്‍ മാറ്റിയിട്ടുണ്ട്.

പൂഞ്ച്, രജൗരി ജില്ലകളിലുള്ള ജമ്മുവിലെ പിര്‍ പഞ്ജല്‍ മേഖല കശ്മീരിലെ അനന്ത് നാഗ് മണ്ഡലത്തോടൊപ്പം കൂട്ടിച്ചേര്‍ത്തു. കൂടാതെ ശ്രീനഗര്‍ ലോക്‌സഭാ മണ്ഡലത്തിലെ ഒരു പ്രദേശം ബരാമുള്ളയിലേക്കും മാറ്റിയിട്ടുണ്ട്.

പട്ടിക വര്‍ഗക്കാര്‍ക്കായി ഒമ്പത് സീറ്റുകളാണ് കമ്മീഷന്‍ സംവരണം ചെയ്തിട്ടുള്ളത്. പൂഞ്ചും രജൗരിയും ഉള്‍പ്പടെ ആറ് പട്ടിക വര്‍ഗ സീറ്റുകളം അനന്ത്‌നാഗ് ലോക്‌സഭാ മണ്ഡലത്തിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.

പുതിയ നിയമസഭാ മണ്ഡലങ്ങള്‍ ആര്‍ക്ക് അനുകൂലം

2011-ലെ സെന്‍സസ് കണക്കുകളാണ് മണ്ഡല പുനര്‍നിര്‍ണയത്തിന്‌ ആധാരമാക്കിയതെന്നാണ് പറയുന്നത്. പുതിയ മണ്ഡല ക്രമീകരണം അനുസരിച്ച് 44 ശതമാനം ജനസംഖ്യയുള്ള ജമ്മുവിന് മൊത്തം സീറ്റുകളുടെ 48 ശതമാനം ലഭിച്ചിട്ടുണ്ട്. 56 ശതമാനം ജനസംഖ്യയുള്ള കശ്മീരിന് 52 ശതമാനം സീറ്റുകളാണ് ലഭിച്ചിട്ടുള്ളത്. നേരത്തെ അത് ഇപ്രകാരമായിരുന്നു, 56 ശതമാനം ജനംസഖ്യയുള്ള കശ്മീരിന് 55.4 ശതമാനവും 44 ശതമാനം വരുന്ന ജമ്മുവിന് 44.5 സീറ്റുകളുമാണ് ഉണ്ടായിരുന്നത്.

ജമ്മുവില്‍ പുതുതായി രൂപീകരിച്ച ആറ് നിയമസഭാ മണ്ഡലങ്ങളില്‍ മിക്കതിലും ഹിന്ദുക്കളാണ് ജനസംഖ്യയില്‍ കൂടുതല്‍. കശ്മീരില്‍ പുതുതായി രൂപീകരിച്ച ഏക സീറ്റ് പീപ്പിള്‍സ് കോണ്‍ഫറന്‍സിന്റെ ശക്തി കേന്ദ്രമാണ്. ബിജെപിയുമായി സഖ്യത്തിലുള്ള പാര്‍ട്ടിയാണിത്.

കശ്മീരി പണ്ഡിറ്റുകള്‍ക്ക് സംവരണം

ഇവര്‍ക്ക്‌ ഏറ്റവും ചുരുങ്ങിയത് രണ്ട് സീറ്റുകള്‍ നിയമസഭയില്‍ നീക്കിവെക്കണമെന്നാണ് കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്. വിഭജനത്തിന് ശേഷം ജമ്മുവിലേക്ക് കുടിയേറിയ പാക് അധീന കശ്മീരില്‍ നിന്ന് കുടിയിറക്കപ്പെട്ടവര്‍ക്ക് ജമ്മു കശ്മീര്‍ നിയമസഭയില്‍ പ്രാതിനിധ്യം നല്‍കുന്നത് കേന്ദ്രം പരിഗണിക്കണമെന്നും ശുപാര്‍ശ ചെയ്തിട്ടുണ്ട്.

Content Highlights: Jammu and Kashmir-Delimitation Now Complete-election

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Nikhila Vimal

1 min

കോഴിക്കും മീനിനും ഇല്ലാത്ത ഇളവ് പശുവിന് എന്തിന്? ഞാൻ എന്തും കഴിക്കും- നിഖില വിമൽ

May 14, 2022


ജിഫ്രി മുത്തുക്കോയ തങ്ങൾ,എം.പി അബ്ദുള്ള മുസ്ലിയാർ

1 min

മുതിര്‍ന്ന പെണ്‍കുട്ടികളെ സ്റ്റേജിലേക്ക് വിളിക്കരുത്; പെണ്‍വിലക്കില്‍ സമസ്തയുടെ വിശദീകരണം

May 14, 2022


ipl 2022 Rajasthan Royals defeated Lucknow Super Giants by 24 runs

1 min

സൂപ്പര്‍ ജയന്റ്‌സിനെ തകര്‍ത്ത് പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കി സഞ്ജുവും സംഘവും

May 15, 2022

More from this section
Most Commented