Photo: ANI
ന്യൂഡല്‍ഹി: ജാമിയ മിലിയ സര്‍വകലാശാലയ്ക്ക് സമീപത്തെ പ്രതിഷേധത്തിനിടെ വെടിയുതിര്‍ത്തയാളെ തിരിച്ചറിഞ്ഞതായി റിപ്പോര്‍ട്ട്. ഇയാളുടെ ഫെയ്‌സ്ബുക്ക് ലൈവിലെ വിശദാംശങ്ങള്‍ സഹിതമാണ് എന്‍ഡിടിവി കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടത്. പ്രതിക്ക് 17 വയസ് പ്രായമുള്ളൂവെന്നാണ് വിവരം.
വെടിയുതിര്‍ക്കുന്നതിന് മുമ്പ് ജാമിയയില്‍നിന്ന് ഇയാള്‍ ഫെയ്‌സ്ബുക്ക് ലൈവില്‍ വന്നിരുന്നു. ഈ ലൈവ് വീഡിയോയ്ക്ക് പിന്നാലെയാണ് പ്രതിഷേധക്കാര്‍ക്ക് നേരേ വെടിയുതിര്‍ത്തത്. ഇതാ നിങ്ങളുടെ സ്വാതന്ത്ര്യം എന്ന് ഉറക്കെവിളിച്ചുപറഞ്ഞായിരുന്നു വെടിവെപ്പ് നടത്തിയത്. വെടിവെപ്പില്‍ ഷദാബ് ഫാറൂഖ് എന്ന വിദ്യാര്‍ഥിക്ക് പരിക്കേറ്റിരുന്നു.
ഇയാളുടെ നേരത്തെയുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റുകളെ സംബന്ധിച്ചും എന്‍ഡിടിവി വിവരങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. ഷഹീന്‍ബാഗ്, ഗെയിം ഓവര്‍ എന്നും ഇവിടെ ഹിന്ദു മാധ്യമങ്ങള്‍ ഇല്ലെന്നുമായിരുന്നു ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍. തന്റെ അന്ത്യയാന്ത്രയില്‍ കാവിപുതപ്പിക്കണമെന്നും ജയ്ശ്രീറാം മുഴക്കണമെന്നും മറ്റൊരു പോസ്റ്റില്‍ പറഞ്ഞിരുന്നു. ഇയാള്‍ ഉത്തര്‍പ്രദേശിലെ ജെവാര്‍ സ്വദേശിയാണെന്നാണ് വിവരം. വെടിവെപ്പ് നടന്നതിന് പിന്നാലെ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
Content Highlights: jamia shooter identifies, media reports more details about him
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..