സുപ്രീംകോടതി |Photo:PTI
ന്യൂഡല്‍ഹി: സാമ്പത്തിക സംവരണത്തിനായുള്ള ഭരണഘടന ഭേദഗതി റദ്ദാക്കണം എന്നാവശ്യപ്പെട്ട് ജമാഅത്തെ ഇസ്ലാമി ഹിന്ദ് കേരള ഘടകം സുപ്രീം കോടതിയില്‍ റിട്ട് ഹര്‍ജി ഫയല്‍ ചെയ്തു. സാമ്പത്തിക സംവരണം സാമൂഹിക ഇഴ തകര്‍ക്കുമെന്ന് റിട്ട് ഹര്‍ജിയില്‍ ജമാഅത്തെ ഇസ്ലാമി ആരോപിച്ചു. സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തിയപ്പോള്‍ കേരളത്തില്‍ ഉള്‍പ്പടെ റാങ്ക് പട്ടികയില്‍ വളരെ പിന്നിലുളള മുന്നോക്ക വിഭഗത്തിനും പ്രൊഫെഷണല്‍ കോഴ്സുകളില്‍ പ്രവേശനം ലഭിക്കുന്നുവെന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
സംവരണത്തിന്റെ അടിസ്ഥാനം സാമ്പത്തികമല്ലെന്ന് ചൂണ്ടിക്കാട്ടി ജമാഅത്തെ ഇസ്ലാമി ഹിന്ദ് കേരള ഘടകത്തിന് വേണ്ടി ജനറല്‍ മാനേജര്‍ വി.ടി അബ്ദുള്ള കോയ തങ്ങളാണ് സുപ്രീം കോടതിയില്‍ റിട്ട് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. സംവരണം 50 ശതമാനത്തില്‍ അധികമാകരുത് എന്ന സുപ്രീം കോടതി വിധിയുടെ ലംഘനമാണ് പുതിയ ഭേദഗതിയെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നുണ്ട്.
സാമ്പത്തിക സംവരണം ഏര്‍പെടുത്തിയപ്പോള്‍ റാങ്ക് പട്ടികയില്‍ വളരെ പിന്നിലുളള മുന്നോക്കകാര്ക്കും പ്രവേശനം ലഭിക്കുന്നുവെന്ന് വ്യക്തമാക്കുന്നതിനായി കേരളത്തിലെ എല്‍ എല്‍ ബി പ്രവേശന പട്ടികയും റിട്ട് ഹര്‍ജിയില്‍ ഉള്‍പെടുത്തിയിട്ടുണ്ട്. അഭിഭാഷകന് ജയ്മോന് ആന്‍ഡ്രൂസാണ് ജമാഅത്തെ ഇസ്ലാമിയുടെ റിട്ട് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്.
2019 ലെ ഭരണഘടന ഭേദഗതി ചോദ്യം ചെയ്ത് എസ്എന്‍ഡിപി ഉള്‍പ്പടെയുള്ള വിവിധ സംഘടനകളും, വ്യക്തികളും നല്കിയ ഹര്‍ജികള്‍ നേരത്തെ അഞ്ചംഗ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടിരുന്നു.
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..