സീതാറാം യെച്ചൂരി| Screengrab Mathrubhumi News
ന്യൂഡല്‍ഹി: മന്ത്രി കെ.ടി ജലീലിനെ ചോദ്യം ചെയ്യുന്നത് നിയമപരമായ നടപടിമാത്രമാണെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. അതേസമയം ജലീല്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള പ്രവര്‍ത്തനങ്ങളാണ് കേരളത്തില്‍ നടക്കുന്നത്. ജലീലിന്റെ വിഷയത്തില്‍ നേരത്തെ തന്നെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. നിയമപരമായി കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ നടപടിയുണ്ടാകും. നിലവില്‍ മന്ത്രി കെ ടി ജലീലിനെ ചോദ്യം ചെയ്യുന്നത് നിയമപരമായ നടപടിമാത്രമാണെന്നും സീതാറാം യെച്ചൂരി വ്യക്തമാക്കി.
സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള കോണ്‍ഗ്രസിന്റെയും ബിജെപിയും ശ്രമങ്ങളാണ് കേരളത്തില്‍ ഉണ്ടാകുന്നത്. കോണ്‍ഗ്രസ് ബി ജെ പിയുടെ ബി ടീം ആയി മാറിയെന്നും കേരളത്തില്‍ നിന്നുള്ള അംഗങ്ങള്‍ പോളിറ്റ്ബ്യൂറോയില്‍ വ്യക്തമാക്കി.
കെ ടി ജലീലുമായി ബന്ധപ്പെട്ട വിവാദം ഇന്ന് നടന്ന പോളിറ്റ് ബ്യൂറോ ചര്‍ച്ച ചെയ്തു. സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ബി ജെ പി-കോണ്‍ഗ്രസ് ശ്രമമാണെന്നാണ് പോളിറ്റ്ബ്യൂറോയിലുണ്ടായ പരാമര്‍ശം. സംസ്ഥാന ഘടകത്തിന്റെ തീരുമാനങ്ങളെ ശരിവെക്കുതായിരുന്നു യെച്ചൂരിയുടെ പ്രതികരണവും സൂചിപ്പിക്കുന്നത്
Content Highlights: Jalil is being questioned only for legal action says Sitaram Yechury


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..