'ആളുകൾക്കുമുന്നില്‍ തലകുനിക്കേണ്ടിവന്നു'; കോൺഗ്രസിൽനിന്ന് രാജിവെച്ച് ദേശീയ വക്താവ് ജയ്‌വീര്‍ ഷെർജിൽ


'രാഹുൽ ഗാന്ധിയുമായും പ്രിയങ്ക ഗാന്ധിയുമായും സോണിയാ ഗാന്ധിയുമായുമുള്ള കൂടിക്കാഴ്ചയ്ക്കായി കഴിഞ്ഞ ഒരു വർഷത്തിലേറെയായി സമയം ചോദിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ അവർ ഒരിക്കൽ പോലും തന്നെ ക്ഷണിച്ചില്ല.'

Jaiveer Shergill | Photo: ANI

ന്യൂഡൽഹി: കോൺഗ്രസ് നേതാവും ദേശീയവക്താവുമായ ജയ്‌വീര്‍ ഷെർജിൽ രാജിവെച്ചു. രാജിക്കത്ത് കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിക്ക് ബുധനാഴ്ച കൈമാറി. കോൺഗ്രസ് പാർട്ടിയിലെ എല്ലാ പദവികളിൽ നിന്നും രാജിവെക്കുന്നുവെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

കോൺഗ്രസിന്റെ ദേശീയ വക്താവ് എന്ന പദവി രാജിവെക്കുന്നു. നിലവിൽ പാർട്ടിയുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കുന്നവരുടെ ആശയവും കാഴ്ചപ്പാടും യുവാക്കളുമായും ആധുനിക ഇന്ത്യയുമായും യോജിച്ചുപോകുന്നതല്ലെന്നും അദ്ദേഹം രാജിക്കത്തിൽ വ്യക്തമാക്കി.രാഹുൽ ഗാന്ധിയുമായും പ്രിയങ്ക ഗാന്ധിയുമായും സോണിയാ ഗാന്ധിയുമായുമുള്ള കൂടിക്കാഴ്ചയ്ക്കായി കഴിഞ്ഞ ഒരു വർഷത്തിലേറെയായി സമയം ചോദിച്ചു കൊണ്ടിരിക്കുകയാണ്. എന്നാൽ അവർ ഒരിക്കൽ പോലും തന്നെ ക്ഷണിച്ചില്ല. ആളുകൾക്ക് മുമ്പിൽ തലകുനിക്കാൻ നിർബന്ധിതനായെന്നും അദ്ദേഹം പറയുന്നു. പാർട്ടി തീരുമാനമെടുക്കുന്നത് രാജ്യതാത്പര്യത്തിനും പൊതുസമൂഹത്തിനും വേണ്ടിയല്ല, മറിച്ച് സ്വാർത്ഥ താത്പര്യങ്ങൾക്കും മുഖസ്തുതിപാടുന്നവർക്കും വേണ്ടിയാണ്. അടിത്തട്ടിൽ എന്ത് സംഭവിക്കുന്നു എന്ന കാര്യം അവർ മനഃപൂർവ്വം മറക്കുന്നു. അതുകൊണ്ടുതന്നെ ധാർമ്മികമായി ഇതിൽ പ്രവർത്തിക്കാൻ എനിക്ക് സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി പാർട്ടിയിൽ നിന്ന് നിരവധി പേരാണ് രാജിവെച്ചത്. മുതിർന്ന കോൺഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, ആനന്ദ് ശർമ്മ തുടങ്ങിയവർ പാർട്ടി പദവികളിൽനിന്ന് രാജിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ദേശീയ വക്താവും രാജിവെച്ചിരിക്കുന്നത്. നേതാക്കളുമയുള്ള അസ്വാരസങ്ങളാണ് രാജിക്ക് പിന്നിലുള്ള കാരണമായി പലരും ചൂണ്ടിക്കാട്ടുന്നത്.

Content Highlights: Jaiveer Shergill Resigns as Congress's National Spokesperson


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


argentina vs australia

3 min

ആളിക്കത്തി അര്‍ജന്റീന! ഓസ്‌ട്രേലിയയെ തകര്‍ത്ത് മെസ്സിയും സംഘവും ക്വാര്‍ട്ടര്‍ ഫൈനലില്‍

Dec 4, 2022

Most Commented