ന്യൂഡല്‍ഹി: പോയവാരം തലസ്ഥാനത്തുണ്ടായ സിപിഎം-ബിജെപി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി തിരുവനന്തപുരത്തെത്തും.
ഈ ഞായാറാഴ്ച്ച തലസ്ഥാനത്ത് എത്തുന്ന ജെയ്റ്റ്‌ലി സംഘഷര്‍ബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തും. കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ എടക്കോട് രാജേഷിന്റെ വീടും അദ്ദേഹം സന്ദര്‍ശിക്കും.
കേരളത്തിലെ ബിജെപി പ്രവര്‍ത്തകരെ സിപിഎം കൊന്നൊടുക്കുന്നുവെന്ന് ആരോപിച്ച് നേരത്തെ ബിജെപി എംപിമാര്‍ ലോക്‌സഭ സ്തംഭിപ്പിച്ചിരുന്നു.
പിന്നീട് രാജേഷിന്റെ കൊലപാതകം എന്‍ഐഎ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി എംപിമാരുടെ സംഘം കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിനേയും കണ്ടിരുന്നു.
വിഷയം സജീവമാക്കി നിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് പ്രതിരോധ വകുപ്പിന്റെ കൂടി ചുമതല വഹിക്കുന്ന ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയെ ബിജെപി കേരളത്തിലെത്തിക്കുന്നത്.
രാജേഷിന്റെ കൊലപാതകത്തിന് പിന്നാലെ ഗവര്‍ണര്‍ മുഖ്യമന്ത്രിയെ വിളിപ്പിച്ച സംഭവം സിപിഎം കേന്ദ്രങ്ങളെ പ്രകോപിപ്പിച്ചിരുന്നു.
ഇതിന് പിന്നാലെ കേന്ദ്രമന്ത്രിസഭയിലെ പ്രധാനിയായ അരുണ്‍ ജെയ്റ്റലി സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേരളത്തിലെത്തുന്നത് രാഷ്ട്രീയവൃത്തങ്ങളില്‍ ചര്‍ച്ചയായിട്ടുണ്ട്.സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ രണ്ട് തവണ കേരളത്തോട് റിപ്പോര്‍ട്ട് തേടിയിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..