ഇന്ദിരാഗാന്ധിയുടെ കൊലപാതകം ആഘോഷിച്ച്‌ പരേഡ്; കാനഡയ്ക്ക് മുന്നറിയിപ്പുമായി വിദേശകാര്യമന്ത്രി


1 min read
Read later
Print
Share

എസ്. ജയശങ്കർ | Photo: ANI

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ കൊലപാതകം ആഘോഷിക്കുന്ന രീതിയിൽ കാനഡയിൽ നടന്ന പ്രകടനത്തിനെതിരേ ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. ഇത്തരം പ്രവൃത്തികൾ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെത്തന്നെ ബാധിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഇന്ദിരാ ഗാന്ധിയുടെ വധവുമായി ബന്ധപ്പെട്ട ചില വിഷയങ്ങൾ ഉൾപ്പെടുന്ന പരേഡിന്റെ ദൃശ്യം കഴിഞ്ഞദിവസം സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. കാനഡയിലെ ബ്രാംപ്ടൻ നഗരത്തിൽ ജൂൺ നാലിനാണ് സംഭവം നടന്നത്.

വോട്ടിന് വേണ്ടിയല്ലാതെ മറ്റെന്തിനാണ് ഇതൊക്കെ ചെയ്യുന്നതെന്ന് അദ്ദേഹം ചോദിച്ചു. തീവ്രവാദികൾക്ക് ഇത്തരം പ്രകടനങ്ങൾ നടത്താനുള്ള അവസരം നൽകുന്നതിൽ കൃത്യമായ മറ്റെന്തോ കാരണമുണ്ടാകണം. വിഘടനവാദികള്‍ക്കും തീവ്രവാദികള്‍ക്കും അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നവര്‍ക്കും ഇടംനല്‍കുന്നത് കാനഡയും ഇന്ത്യയും തമ്മിലുള്ള ബന്ധത്തിന് നല്ലതല്ല, എസ്. ജയശങ്കർ പറഞ്ഞു.

സംഭവത്തെ അപലപിച്ച് കോൺഗ്രസും രം​ഗത്തെത്തിയിരുന്നു. കേന്ദ്രമന്ത്രി ജയശങ്കർ ഇക്കാര്യം കനേഡിയൻ സർക്കാരുമായി ചർച്ച ചെയ്യണമെന്നും കോൺ​ഗ്രസ് ആവശ്യപ്പെട്ടു. വിഷയത്തിൽ പ്രതികരണവുമായി ഇന്ത്യയിലെ കാനഡിയൻ ഹൈക്കമ്മീഷണർ കാമറോൺ മക്കേയും രംഗത്തെത്തി. അക്രമം പ്രോത്സാഹിപ്പിക്കുന്നവർക്കും മഹത്വവത്കരിക്കുന്നവർക്കും കാനഡയിൽ ഇടമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

Content Highlights: Jaishankar slams Canada over ‘celebration’ of Indira Gandhi’s assassination

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
money

1 min

ടാക്‌സി ഡ്രൈവറുടെ അക്കൗണ്ടിലേക്കെത്തിയത് 9,000 കോടി രൂപ; നിമിഷങ്ങള്‍ക്കുള്ളില്‍ പിന്‍വലിച്ച് ബാങ്ക്

Sep 21, 2023


modi, trudeau

1 min

കടുത്ത നടപടിയുമായി ഇന്ത്യ; കനേഡിയന്‍ പൗരന്മാര്‍ക്ക് വിസ നല്‍കുന്നത് നിര്‍ത്തിവച്ചു

Sep 21, 2023


Sukha Duneke

1 min

ഖലിസ്ഥാൻ ഭീകരവാദി കാനഡയിൽ കൊല്ലപ്പെട്ടു: കൊലപാതകം ഇന്ത്യ - കാനഡ ബന്ധം ഉലയുന്നതിനിടെ

Sep 21, 2023


Most Commented