എസ്.ജയ്ശങ്കർ റഷ്യ,ചൈന വിദേശകാര്യ മന്ത്രിമാർക്കൊപ്പം |Photo:Twitter.com|@DrSJaishanka
മോസ്‌കോ: വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കര്‍ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി യുമായി കൂടിക്കാഴ്ച നടത്തി. അതിര്‍ത്തിയിലെ പിരിമുറുക്കം ലഘൂകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് കൂടിക്കാഴ്ച.
റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍ നടക്കുന്ന വിദേശകാര്യ മന്ത്രിമാര്‍ പങ്കെടുക്കുന്ന ഷാങ്ഹായ് സഹകരണ ഉച്ചകോടിക്കിടെയാണ് കൂടിക്കാഴ്ച. റഷ്യന്‍ വിദേശകാര്യ മന്ത്രി സേര്‍ജി ലെവ്‌റോവുമായും ജയ്ശങ്കര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഉഭയകക്ഷി കാര്യങ്ങള്‍ സംബന്ധിച്ചും അന്താരാഷ്ട്ര ആശങ്കകള്‍ സംബന്ധിച്ചും ഇരുമന്ത്രിമാരും മികച്ച ചര്‍ച്ചയാണ് നടത്തിയതെന്ന് വിദേശകാര്യ മന്ത്രാലയം വിശേഷിപ്പിച്ചു.
തിങ്കളാഴ്ച പാങ്കോംഗ് തടാകത്തിന് സമീപമുണ്ടായ പുതിയ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് ഇന്ത്യ-ചൈന ചര്‍ച്ച നടക്കുന്നത്. ഇതിനിടെ ഇന്ത്യ-ചൈന വിദേശകാര്യ മന്ത്രിമാര്‍ തമ്മിലുള്ള കൂടിക്കാഴ്ചയെ അവസാന അവസരമെന്നാണ് ചൈനീസ് സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ഗ്ലോബല്‍ ടൈംസ് വിശേഷിപ്പിച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഈ അവസാനവട്ട ചര്‍ച്ചയും പരാജയപ്പെട്ടാല്‍ പ്രതിസന്ധി സമാധാനപരമായി പരിഹരിക്കാന്‍ സാധ്യതയില്ലെന്ന് ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
കിഴക്കന്‍ ലഡാക്കിലെ പാംഗോങ് തടാകത്തിന് തെക്കുള്ള തന്ത്രപ്രധാന കുന്നുകളില്‍ ഇന്ത്യന്‍സേന നിലയുറപ്പിച്ചതിനു പിന്നാലെയാണ് ഫിംഗര്‍ മൂന്നിലേക്ക് കടന്നുകയറാന്‍ തിങ്കളാഴ്ച ചൈന ശ്രമിച്ചത്. തടാകക്കരയിലെ എട്ടു കുന്നുകളിലൊന്നായ തങ്ങളുടെ അധീനതയിലുള്ള ഫിംഗര്‍ നാലില്‍ പുതിയ സൈനികകേന്ദ്രം സ്ഥാപിച്ച ചൈന ചൊവ്വാഴ്ച രാത്രിമുതല്‍ ഫിംഗര്‍ മൂന്നിലെ പൊതുപ്രദേശങ്ങളിലും കടന്നുകയറാന്‍ ശ്രമം തുടങ്ങിയതായി സൈനികവൃത്തങ്ങള്‍ പറഞ്ഞിരുന്നു.
കാണാവുന്ന അകലത്തില്‍ നിലയുറപ്പിച്ച് ഇരുസൈന്യവും പരസ്പരം പ്രവര്‍ത്തനങ്ങള്‍ ജാഗ്രതയോടെ നിരീക്ഷിച്ചുവരുകയാണിപ്പോള്‍. മേഖലയില്‍ ഗണ്യമായി സൈനികശക്തി കൂട്ടിയ ഇന്ത്യ ചൊവ്വാഴ്ച രാത്രിയും ബുധനാഴ്ച പുലര്‍ച്ചെയുമായി സുഖോയ്, മിഗ് വിമാനങ്ങളെ ഉള്‍പ്പെടുത്തി വ്യോമപ്രകടനവും നടത്തി. എല്ലാ സൈനിക വിഭാഗങ്ങളോടും കനത്തജാഗ്രത പുലര്‍ത്താനും ആവശ്യപ്പെട്ടിട്ടുണ്ട്.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..