ഷിംല: ഹിമാചല്‍പ്രദേശ് മുഖ്യമന്ത്രിയായി ബിജെപി നേതാവ് ജയ്‌റാം താക്കൂര്‍ സ്ഥാനമേല്‍ക്കും. കേന്ദ്ര നേതാക്കളായ നിര്‍മല സീതാരാമന്‍ നരേന്ദ്ര സിങ് തോമര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇന്ന് ചേര്‍ന്ന് ബിജെപി ഉന്നതതല യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. 

മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ബിജെപി ഉയര്‍ത്തികാട്ടിയ പ്രേംകുമാര്‍ ധുമല്‍ പരജായപ്പെട്ടതിനെ തുടര്‍ന്ന് മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ച് അനിശ്ചിതത്വം നിലനിന്നിരുന്നു. എന്നാല്‍, ധുമല്‍ പക്ഷം നിലപാട് മയപ്പെടുത്തിയതിനെ തുടര്‍ന്നാണ് ജയ്‌റാം താക്കൂറിന് അവസരം ലഭിച്ചത്.

ഹിമാചല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുന്ന ജയ്‌റാം താക്കൂര്‍ മുമ്പ് അഞ്ച് തവണ എംഎല്‍എയായിരുന്നു. മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് അന്തിമ തീരുമാനം സ്വീകരിക്കുന്നതിനായി അദ്ദേഹം ഇന്ന് ഗവര്‍ണറെ കാണും.

ഹിമാചലിലെ മാണ്ഡി മണ്ഡലത്തില്‍ നിന്നാണ് അദ്ദേഹം നിയമസഭയില്‍ എത്തിയത്.