'BJPയെ നേരിടാന്‍ കോണ്‍ഗ്രസ് ഇടതിനൊപ്പം'; എന്തൊക്കെ ഭിന്നതയുണ്ടെങ്കിലും ഒന്നിക്കുമെന്ന് ജയറാം രമേഷ്‌


രാജ്യത്ത് ഇപ്പോഴുള്ളത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി

ജയറാം രമേഷും ഡി. രാജയും പ്രകാശ് കാരാട്ടും ആർ.എസ്.പി. ദേശീയ സമ്മേളനത്തിൽ | ഫോട്ടോ: മാതൃഭൂമി

ന്യൂഡൽഹി: കേരളമുൾപ്പെടെ പല സംസ്ഥാനങ്ങളിലും പരസ്പരം ഏറ്റുമുട്ടുന്നുണ്ടെങ്കിലും ദേശീയരാഷ്ട്രീയത്തിൽ ഇടതുപാർട്ടികളും തങ്ങളും ഒരുമിച്ചാണെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേഷ്‌ പറഞ്ഞു. എന്തൊക്കെ ഭിന്നതയുണ്ടെങ്കിലും ബി.ജെ.പി.യെ നേരിടുന്നതിൽ പ്രതിപക്ഷത്ത് കോൺഗ്രസും ഇടതുപക്ഷ പാർട്ടികളും ഒന്നിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഡൽഹിയിൽ ആർ.എസ്.പി. ദേശീയ സമ്മേളനത്തിന്റെ രണ്ടാം ദിവസം ‘ജനാധിപത്യവും മതേതരത്വവും നേരിടുന്ന വെല്ലുവിളികൾ’ എന്ന വിഷയത്തിലെ സെമിനാറിൽ സംസാരിക്കുകയായിരുന്നു ജയറാം രമേഷ്‌. രാജ്യത്ത് ഇപ്പോഴുള്ളത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കോൺഗ്രസ് ഇടതുപക്ഷത്തേക്ക് ചായ്‌വുള്ള മധ്യപക്ഷ പാർട്ടിയാണ്. മധ്യത്തിൽ നിൽക്കുന്നതിനാൽ കോൺഗ്രസിന് എല്ലാവരെയും ഉൾക്കൊള്ളാനാകും.ഫെഡറൽ സംവിധാനങ്ങളെ തച്ചുതകർക്കാനാണ് കേന്ദ്രത്തിലെ ബി.ജെ.പി. സർക്കാർ ശ്രമിക്കുന്നതെന്ന് സി.പി.എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി കുറ്റപ്പെടുത്തി. ഭരണഘടനാ ചുമതല നിർവഹിക്കേണ്ട ഗവർണർമാർ കേന്ദ്രസർക്കാരിനുവേണ്ടി പ്രവർത്തിക്കുന്നു.

മധ്യപക്ഷത്ത് നിൽക്കുന്ന കോൺഗ്രസ് ഇടതുപക്ഷത്തേക്ക് അടുത്താലും ഒരിക്കലും വലതുപക്ഷത്തേക്കു ചായരുതെന്ന് സി.പി.ഐ. ജനറൽ സെക്രട്ടറി ഡി. രാജ പറഞ്ഞു. രാജ്യമെങ്ങും സാന്നിധ്യമുള്ള പാർട്ടിയാണ് കോൺഗ്രസെന്ന് എല്ലാവരും അംഗീകരിക്കുന്നുണ്ട്. എന്നാൽ, നവലിബറൽ നയങ്ങളോടുള്ള നിലപാട് വ്യക്തമാക്കണം. ഭരണഘടനാ തലത്തിൽ നിന്നുവേണം വർഗീയതയ്ക്കെതിരേ പോരാടാനെന്നും രാജ പറഞ്ഞു.

ആർ.എസ്.പി. കേന്ദ്ര സെക്രട്ടേറിയറ്റംഗം ഷിബു ബേബി ജോൺ വിഷയാവതരണം നടത്തി. ആർ.എസ്.പി. ജനറൽ സെക്രട്ടറി മനോജ് ഭട്ടാചാര്യ അധ്യക്ഷത വഹിച്ചു. ഫോർവേഡ്‌ ബ്ലോക്ക് നേതാവ് ജി. ദേവരാജൻ, സി.പി.ഐ.എം.എൽ. ലിബറേഷൻ നേതാവ് രവി റായ്, എൻ.കെ. പ്രേമചന്ദ്രൻ എം.പി. തുടങ്ങിയവർ പങ്കെടുത്തു.

Content Highlights: aicc general secretary jairam ramesh says congress is with left against bjp


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022

Most Commented