ന്യൂഡല്‍ഹി: സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് ജെ. ചെലമേശ്വറിന്റെ മകന്‍ ജെ. നാഗഭൂഷണെ ആന്ധ്രയിലെ ജഗന്‍ മോഹന്‍ സര്‍ക്കാര്‍ അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ ആയി നിയമിച്ചു. സുപ്രീം കോടതിയിലും ഹൈക്കോടതിയിലും ആന്ധ്ര സര്‍ക്കാരുമായി ബന്ധപ്പെട്ട വിവിധ ഹര്‍ജികളില്‍ സംസ്ഥാന സര്‍ക്കാരിനെ സഹായിക്കുന്ന അഭിഭാഷകന്‍ കൂടിയാണ് നാഗഭൂഷണ്‍.
ആന്ധ്ര പ്രദേശ് മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുമായി സുപ്രീം കോടതി ജഡ്ജി എന്‍. വി. രമണയ്ക്ക് അടുപ്പമുള്ളതായി ആരോപിച്ച് 2017-ല്‍ ചീഫ് ജസ്റ്റിസ് ആയിരുന്ന ജെ. എസ്. കെഹാറിന് ജസ്റ്റിസ് ചെലമേശ്വര്‍ കത്ത് നല്‍കിയിരുന്നു. ഈ ആരോപണങ്ങളില്‍ ചിലതായിരുന്നു രമണയ്ക്ക് എതിരെ ആന്ധ്ര മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി സമീപകാലത്ത് ചീഫ് ജസ്റ്റിസ് എസ്. എ. ബോബ്ഡെയെക്ക് നല്‍കിയ പരാതിയില്‍ ഉന്നയിച്ചിരുന്നത്.
ഏപ്രിലില്‍ എസ്. എ. ബോബ്ഡെ വിരമിക്കുമ്പോള്‍ ചീഫ് ജസ്റ്റിസ് സ്ഥാനത്തേക്ക് പരിഗണിക്കുന്ന സുപ്രീം കോടതി സീനിയോറിറ്റിയിലെ രണ്ടാമന്‍ ആണ് ജസ്റ്റിസ് എന്‍. വി. രമണ.
Content Highlights: Jagan Mohan government has appointed Justice Chelameswar's son as Additional Advocate General