മസ്‌കറ്റ്: കേരളത്തില്‍ യാക്കോബായ സഭ നേരിടുന്ന പ്രതിസന്ധി ചര്‍ച്ചചെയ്യാന്‍ ആകമാന സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ ഇഗ്നാത്തിയോസ് അപ്രേം രണ്ടാമന്‍ പാത്രിയര്‍ക്കീസ് ബാവാ സുന്നഹദോസ് വിളിച്ചുചേര്‍ക്കുന്നു. മസ്‌കറ്റ് ഗാലാ സെയ്ന്റ് മര്‍ത്തശ്മൂനി പള്ളിയില്‍ വ്യാഴാഴ്ച വൈകുന്നേരം മൂന്നരയ്ക്ക് ബാവായെത്തും. തുടര്‍ന്ന് സുന്നഹദോസ് ചേരും. രാത്രിയോടെ സുന്നഹദോസ് സമാപിക്കും.
ഇന്ത്യയിലെ യാക്കോബായ സുറിയാനി സഭയിലെയും സിംഹാസനപ്പള്ളികളിലെയും ക്നാനായ അതിഭദ്രാസനത്തിലെയും സുവിശേഷ സമാജത്തിലെയും മെത്രാപ്പൊലീത്തമാര്‍ പങ്കെടുക്കും. കേരളത്തില്‍നിന്ന് 33 മെത്രാപ്പൊലീത്തമാരാണ് പങ്കെടുക്കുക. അത്യപൂര്‍വമെന്നാണ് സുന്നഹദോസിനെ മെത്രാപ്പൊലീത്തന്‍ ട്രസ്റ്റിയും കൊച്ചി ഭദ്രാസനാധിപനുമായ ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത വിശേഷിപ്പിച്ചത്. സുന്നഹദോസ് മസ്‌കറ്റില്‍ നടത്തുന്നതിന്റെ ചുമതല വഹിക്കുന്നത് കമാന്‍ഡര്‍ തോമസ് അലക്സാണ്ടറാണ്.
content highlights: Jacobite sunnahadose in muscat