ന്യൂഡല്‍ഹി: തെറ്റായ വിവരങ്ങള്‍ നല്‍കുന്നത് നയതന്ത്രത്തിന് പകരമാകില്ലെന്ന മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ വിമര്‍ശനത്തിന് ബിജെപിയുടെ മറുപടി. സൈന്യത്തെ ആവര്‍ത്തിച്ച് അപമാനിക്കുന്നതും അവരുടെ ധൈര്യത്തെ ചോദ്യം ചെയ്യുന്നതും അവസാനിപ്പിക്കണമെന്ന് ബിജെപി അധ്യക്ഷന്‍ ജെ.പി.നഡ്ഡ ആവശ്യപ്പെട്ടു. ഇത്തരം സാഹചര്യങ്ങളില്‍ ദേശീയ ഐക്യത്തിന്റെ യഥാര്‍ഥ അര്‍ഥം മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
മന്‍മോഹന്‍ സിങ്ങിന് വിവിധ വിഷയങ്ങളില്‍ അദ്ദേഹത്തിന്റെ ജ്ഞാനം പങ്കുവെക്കാന്‍ കഴിയും. എന്നാല്‍ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഉത്തരവാദിത്വങ്ങള്‍ അതിലൊന്നല്ല. യുപിഎയുടെ കാലത്ത് ആ ഓഫീസിന്റെ പ്രവര്‍ത്തനം ക്രമാനുഗതമായി മോശപ്പെട്ടു, ഒപ്പം സൈന്യത്തോട് അനാദരവും കാണിച്ചു. എന്നാല്‍ എന്‍ഡിഎ അത് മാറ്റിമറിക്കുകയാണ് ഉണ്ടായത്. മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായിരുന്ന കാലത്ത് ചൈനയുടെ കടന്നുകയറ്റത്തെ കുറിച്ച് അദ്ദേഹം ആശങ്കപ്പെട്ടില്ല. അതിന് പകരം ഇന്ത്യയുടെ ഭൂപ്രദേശം ചൈനയ്ക്ക് അടിയറവ് വെക്കുകയാണ് ഉണ്ടായത്.
ഇന്ത്യയുടെ ഭൂപ്രദേശം ചൈനയ്ക്ക് അടിയറവെച്ച അതേ പാര്‍ട്ടിയിലാണ് മന്‍മോഹന്‍ സിങ് നിലകൊള്ളുന്നത്. യുപിഎയുടെ ഭരണകാലത്താണ് പോരാടാന്‍ പോലും തയ്യാറാകാതെ ചൈനയ്ക്ക് മുന്നില്‍ അടിയറവ് പറഞ്ഞിട്ടുള്ളതെന്നും അദ്ദേഹം ആരോപിച്ചു.
Content Highlights: J.P.Nadda's reply to Manmohan Singh
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..