ശ്രീനഗര്‍: കശ്മീരില്‍ ഏറ്റുമുട്ടലില്‍ സിആര്‍പിഎഫ് ജവാന് വീരമൃത്യു. തെക്കന്‍ കശ്മീരിലെ പുല്‍വാമ ജില്ലയില്‍ ബാന്‍സൂ മേഖലയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റമുട്ടലില്‍ രണ്ട് തീവ്രവാദികളും കൊല്ലപ്പെട്ടു. സംഭവ സ്ഥലത്തുനിന്ന് ആയുധങ്ങളും കണ്ടെത്തിയിട്ടുണ്ട്.
സംഭവത്തില്‍ രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടതായി കശ്മീര്‍ സോണ്‍ ഐജി വിജയ് കുമാര്‍ പറഞ്ഞു. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. ഏറ്റുമുട്ടലില്‍ ഗുരുതരമായി പരിക്കേറ്റ സിആര്‍പിഎഫ് ഹെഡ് കോണ്‍സ്റ്റബിളാണ് മരിച്ചത്. തീവ്രവാദികളുടെ വെടിവെപ്പിലാണ് അദ്ദേഹത്തിന് പരിക്കേറ്റത്.
ബാന്‍സൂ മേഖലയില്‍ കശ്മീര്‍ പോലീസ്, സൈന്യം, സിആര്‍പിഎഫ് എന്നിവര്‍ ചേര്‍ന്നാണ് സംയുക്ത തിരച്ചില്‍ നടത്തിയത്. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
Content Highlights: J&K: Two militants, one CRPF jawan killed in Pulwama encounter