ശ്രീനഗര്‍: 70 പേര്‍ക്കെതിരെ പൊതു സുരക്ഷാ നിയമം (പി.എസ്.എ) പ്രയോഗിച്ചത് ജമ്മുകശ്മീര്‍ ഭരണകൂടം റദ്ദാക്കി. കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണിത്. കശ്മീരിലും പുറത്തുമായി തടവില്‍ കഴിയുന്നവരുടെ മോചനത്തിന് ഇതോടെ വഴിയൊരുങ്ങും.
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിക്കൊണ്ടുള്ള തീരുമാനം കഴിഞ്ഞ വര്‍ഷം വന്നശേഷം നിരവധി രാഷ്ട്രീയക്കാര്‍ക്കെതിരേ പൊതുസുരക്ഷാ നിയമം പ്രയോഗിച്ചിരുന്നു. ഈ നിയമപ്രകാരം ജയലില്‍ അടച്ച 24 തടവുകാര്‍ ഇതിനകം മോചിതരായി. ശ്രീനഗര്‍ സെന്‍ട്രല്‍ ജയിലിലും ജമ്മുവിലെ കോട്ട് ബല്‍വാല്‍ ജയിലിലും തടവില്‍ കഴിഞ്ഞിരുന്ന ഇവരില്‍ അധികം പേരും രാഷ്ട്രീയത്തടവുകാരാണ്. പി.എസ്.എ റദ്ദാക്കാന്‍ തീരുമാനിച്ച പശ്ചാത്തലത്തില്‍ ഉത്തര്‍പ്രദേശിലും ഹരിയാണയിലും തടവില്‍ കഴിയുന്ന കശ്മീരികളെയും മോചിപ്പിക്കും.
വ്യക്തികളെ രണ്ടു വര്‍ഷം വരെ തടവില്‍ വെക്കാന്‍ പോലീസിന് അധികാരം നല്‍കുന്നതാണ് പൊതുസുരക്ഷാ നിയമം. പിഎസ്എയുടെ റദ്ദാക്കുന്നതിന്റെ ആനുകൂല്യം ലഭിക്കുന്ന തടവുകാരില്‍ അധികവും കശ്മീര്‍ താഴ്വരയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരാണ്. ജമ്മു കശ്മീര്‍ സര്‍ക്കാരിന്റെ നിര്‍ദേശത്തിന് കേന്ദ്രം അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് തീരുമാനം.
Content Highlights: J&K government revokes PSA for 70 prisoners amid Covid-19 crisis
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..