'നമ്മുടെ പലസ്തീന്‍ ചര്‍ച്ച പോലെ'; കര്‍ഷക സമരം ബ്രിട്ടീഷ് പാര്‍ലമെന്റ് ചർച്ച ചെയ്തതിനെക്കുറിച്ച് തരൂർ


ശശി തരൂർ | ഫോട്ടോ: മാതൃഭൂമി

ന്യൂഡല്‍ഹി: കര്‍ഷകസമരത്തെ കുറിച്ച് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചയുടെ പശ്ചാത്തലത്തില്‍ ഇന്ത്യ ബ്രിട്ടീഷ് നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി പ്രതിഷേധം രേഖപ്പെടുത്തിയതില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ജനാധിപത്യ സംവിധാനത്തില്‍ എന്തുവേണമെങ്കിലും ചര്‍ച്ച ചെയ്യാന്‍ ഒരാള്‍ക്ക് സ്വാതന്ത്ര്യമുണ്ടെന്നായിരുന്നു തരൂരിന്റെ പ്രതികരണം.

ഇന്ത്യയിലുളള നമുക്ക് പലസ്തീന്‍ വിഷയം പറയാം, ചര്‍ച്ച ചെയ്യാം, അല്ലെങ്കില്‍ മറ്റേതെങ്കിലും രാജ്യത്തെ ആഭ്യന്തര പ്രശ്‌നങ്ങള്‍ അതിനായി തിരഞ്ഞെടുക്കാം. അതുപോലെ ചെയ്യാന്‍ ബ്രിട്ടീഷ് പാര്‍ലമെന്റിനും സമാനമായ അവകാശമുണ്ടെന്നായിരുന്നു തരൂരിന്റെ പ്രതികരണം. അതേസമയം ബ്രിട്ടീഷ് പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചയോടുളള കേന്ദ്രത്തിന്റെ പ്രതികരണത്തെ അപലപിക്കാന്‍ തരൂര്‍ തയ്യാറായില്ല.

'കേന്ദ്രസര്‍ക്കാര്‍ അവരുടെ കടമ നിര്‍വഹിക്കുന്നതിനെ, രാജ്യത്തിന്റെ കാഴ്ചപ്പാടില്‍ നിന്നുകൊണ്ട് സംസാരിക്കുന്നതിനെ ഞാന്‍ കുറ്റപ്പെടുത്തില്ല. എന്നാല്‍ അവിടെ മറ്റൊരു കാഴ്ചപ്പാട് ഉണ്ടെന്ന് നാം തിരിച്ചറിയണം. ജനാധിപത്യത്തില്‍ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്ക് ഇക്കാര്യത്തില്‍ അവരുടെ കാഴ്ചപ്പാടുകള്‍ പങ്കുവെക്കാന്‍ സ്വാതന്ത്ര്യമുണ്ട്.' - തരൂര്‍ കൂട്ടിച്ചേര്‍ത്തു.

ബ്രിട്ടീഷ് പാര്‍ലമമെന്റില്‍ 90 മിനിട്ട് നീണ്ടുനിന്ന ചര്‍ച്ചയില്‍ കര്‍ഷക സമരത്തോട് ഇന്ത്യ സ്വീകരിക്കുവന്ന നിലപാടിലുളള ആശങ്ക ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ മറ്റൊരു രാജ്യത്തെ ആഭ്യന്തര പ്രശ്‌നങ്ങളിലുളള അനാവശ്യ ഇടപെടലാണ് ഇതെന്ന് ചൂണ്ടിക്കാട്ടി വിദേശകാര്യ മന്ത്രാലയം ബ്രിട്ടീഷ് പ്രതിനിധിയെ വിളിച്ചുവരുത്തി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.

Content Highlights: Its like we discuss about Palestine says Shashi Tharoor

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
r b sreekumar
EXCLUSIVE

7 min

'മോദി വീണ്ടും ജയിക്കും,എനിക്ക് പേടിയില്ല'; അറസ്റ്റിന് തൊട്ടുമുമ്പ് ആര്‍.ബി ശ്രീകുമാറുമായുള്ള അഭിമുഖം

Jun 28, 2022


mla

1 min

'മെന്‍റർ' എന്ന് വിശേഷണം; ആർക്കൈവ് കുത്തിപ്പൊക്കി കുഴല്‍നാടന്‍, തെളിവ് പുറത്തുവിട്ടു

Jun 29, 2022


pinarayi

'എന്തും പറയാമെന്നോ, മനസ്സില്‍ വെച്ചാ മതി, മകളെ പറഞ്ഞാല്‍ കിടുങ്ങുമെന്ന് കരുതിയോ'

Jun 28, 2022

Most Commented