1977-ല്‍ എന്റെ മുത്തശ്ശിക്ക് വീട്ടില്‍ സംരക്ഷണമൊരുക്കിയത് സിഖുകാരാണ്- രാഹുല്‍ ഗാന്ധി


-

ന്യൂഡല്‍ഹി: പഞ്ചാബുകാരോട് താന്‍ കടപ്പെട്ടിരിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കര്‍ഷക നിയമങ്ങള്‍ക്കെതിരെ മൂന്നുദിവസമായി പഞ്ചാബില്‍ നടക്കുന്ന പ്രതിഷേധത്തിനൊടുവില്‍ മാധ്യമങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു രാഹുല്‍ ഗാന്ധി.

'പഞ്ചാബുകാര്‍ എന്റെ വാക്കുകളല്ല, എന്റെ പ്രവൃത്തികള്‍ കാണണം. പഞ്ചാബുകാരുടെ അടുത്തുനിന്ന് ഞാന്‍ ഒരുപാട് പഠിച്ചിട്ടുണ്ട്. അവരുടെ ഉത്സാഹം എന്നെ ഒരുപാട് കാര്യങ്ങള്‍ പഠിപ്പിച്ചിട്ടുണ്ട്. 1977-ല്‍ എന്റെ മുത്തശ്ശി തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടപ്പോള്‍ സിഖ് സംരക്ഷണമല്ലാതെ എന്റെ വീട്ടില്‍ മറ്റാരുമുണ്ടായിരുന്നില്ല. പഞ്ചാബിലെ ജനതയോട് ഞാന്‍ കടപ്പെട്ടിരിക്കുന്നു.' രാഹുല്‍ ഗാന്ധി പറഞ്ഞു.

രാജ്യത്തെ കാര്‍ഷികമേഖലയുടെ നിലവിലെ ഘടനയെ തകര്‍ക്കുന്ന, ഹരിയാണയെയും പഞ്ചാബിനെയും ഗുരുതരമായി ബാധിക്കുന്ന കരിനിയമങ്ങള്‍ക്കെതിരായാണ് ഖേതി ബച്ചാവോ യാത്രയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കര്‍ഷക ബില്ലുകള്‍ പാസ്സാക്കുമ്പോള്‍ രാഹുല്‍ എവിടെയായിരുന്നുവെന്ന അകാലിദളിന്റെ ചോദ്യത്തിനും രാഹുല്‍ ഗാന്ധി മറുപടി നല്‍കി.

'എന്റെ അമ്മ മെഡിക്കല്‍ ചെക്കപ്പിനായി പോയിരിക്കുകയായിരുന്നു. സ്റ്റാഫംഗങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നതിനാല്‍ സഹോദരിക്ക് അമ്മയ്‌ക്കൊപ്പം പോകാന്‍ സാധിച്ചില്ല. ഞാന്‍ അമ്മയ്‌ക്കൊപ്പം അവിടെയായിരിന്നു. ഞാന്‍ അവരുടെ മകനാണ്, അവരെ പരിപാലിക്കേണ്ടതുണ്ട്.' രാഹുല്‍ പറഞ്ഞു.

Content Highlights: It was sikh who protected my grand mother in 1977 says Rahul Gandhi

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


Ukraine

1 min

യുക്രൈനില്‍നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് രാജ്യത്ത് തുടര്‍പഠനം നടത്താനാകില്ല- കേന്ദ്രം

May 17, 2022


hotel

1 min

ഹോട്ടലിലെ ഭക്ഷണസാധനങ്ങള്‍ ശൗചാലയത്തില്‍; ഫോട്ടോയെടുത്ത ഡോക്ടര്‍ക്ക് മര്‍ദനം, മൂന്നുപേര്‍ അറസ്റ്റില്‍

May 16, 2022

More from this section




Most Commented