ന്യൂഡല്‍ഹി: തനിക്കെതിരെയുള്ള മീ ടൂ ആരോപണ പരമ്പരയിലെ ഏറ്റവും ഒടുവിലത്തെ അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തകയുടെ വെളിപ്പെടുത്തലില്‍ പ്രതികരണവുമായി മുന്‍ കേന്ദ്രമന്ത്രിയും പ്രമുഖ മാധ്യമപ്രവര്‍ത്തകനുമായ എം.ജെ.അക്ബര്‍. അവരുമായുള്ളത് സമ്മതപ്രകാരമുള്ള ബന്ധമാണ്. അതൊരു കുറിപ്പില്‍ തീരുന്നതല്ലെന്നും അക്ബര്‍ ന്യൂസ് ഏജന്‍സിയായ എന്‍.എന്‍.ഐയോട് പ്രതികരിച്ചു.

1994 ലാണെന്ന് തോന്നുന്നു, ഞങ്ങള്‍ തമ്മിലുള്ള പരസ്പര സമ്മതത്തോടെയുള്ള ബന്ധം മാസങ്ങളോളം നീണ്ടതാണ്. പിന്നീട് ഈ ബന്ധം എന്റെ കുടുംബ ജീവിതത്തിലും പ്രശ്‌നങ്ങള്‍ക്ക് കാരണമായതോടെ അവസാനിപ്പിക്കുകയായിരുന്നുവെന്നും അക്ബര്‍ പറഞ്ഞു.

വാഷിങ്ടണ്‍ പോസ്റ്റിലൂടെയാണ് അമേരിക്കയില്‍ മാധ്യമപ്രവര്‍ത്തകയായി ജോലി ചെയ്യുന്ന പല്ലവി ഗൊഗോയി തന്റെ മുന്‍ മേധാവിയായ അക്ബറിനെതിരെ ലൈംഗിക ആരോപണം ഉന്നയിച്ചത്. ഏഷ്യന്‍ ഏജില്‍ ജോലി ചെയ്യുന്ന സമയത്താണ് അക്ബറില്‍ നിന്ന് മോശം അനുഭവുണ്ടായതെന്നായിരുന്നു പല്ലവിയുടെ വെളിപ്പെടുത്തല്‍. പല്ലവിയെ കൂടാതെ ഒരു വിദേശ വനിതയടക്കം ഒരു ഡസനോളം സ്ത്രീകള്‍ മീ ടുവിലൂടെ അക്ബറിനെതിരെ ലൈംഗിക ആരോപണം ഉന്നയിച്ചിരുന്നു