ണമൂൽ കോൺഗ്രസ് എം.പി. കകോലി ഘോഷ് | Photo:PTI
കൊൽക്കത്ത: കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ കേന്ദ്രസർക്കാർ രൂപീകരിച്ച പിഎം കെയേഴ്സ് ഫണ്ടിൽ സിഎജി ഓഡിറ്റ് നടത്തണമെന്നാവശ്യപ്പെട്ട് തൃണമൂൽ കോൺഗ്രസ് എം.പി. കകോലി ഘോഷ്. ബിഎസ്എൻഎൽ ജീവനക്കാർക്ക് കഴിഞ്ഞ എട്ടുമാസമായി ശമ്പളം കൊടുക്കാത്ത കാര്യം ശ്രദ്ധയിൽ പെടുത്തിയ ഘോഷ് രാജ്യം തന്നെ വില്പനയ്ക്ക് വെച്ചിരിക്കുന്നതായാണ് കാണുന്നതെന്നും അഭിപ്രായപ്പെട്ടു.
കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ കേന്ദ്രം പിഎം കെയേഴ്സ് ഫണ്ടിന് രൂപം നൽകിയപ്പോൾ തന്നെ ഇത് വിവരാവകാശത്തിന്റെ പരിധിയിൽ കൊണ്ടുവരണമെന്നും ഓഡിറ്റ് നടത്തണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. എന്നാൽ കേന്ദ്രം ഈ രണ്ടാവശ്യങ്ങളും നിരസിച്ചു.
'പശ്ചിമബംഗാളിൽ പിളർപ്പുണ്ടാക്കാൻ സാധിക്കാത്തതിനാൽ ബി.ജെ.പി. മമതാ ബാനർജിയെ ആക്രമിക്കുകയാണ്. തൃണമൂൽ കോൺഗ്രസ് അച്ചടക്കമുളള ഒരു പാർട്ടിയാണ്. മമതാ ബാനർജിയുടെ പ്രത്യയശാസ്ത്രത്തിൽ വിശ്വസിക്കുന്നവർ പാർട്ടിക്കൊപ്പമാണ്. തൃണമൂൽ കോൺഗ്രസിനെ ഭയപ്പെടുത്തുക എന്നുളളതാണ് ബിജെപിയുടെ തന്ത്രമെങ്കിൽ അവർക്ക് തെറ്റി. രാജ്യത്തിന്റെ ഫെഡറൽ ഘടന തകർക്കപ്പെട്ടിരിക്കുകയാണ്. അവർ സംസ്ഥാനങ്ങളിലെ സർക്കാർ ഉദ്യോഗസ്ഥരെ ഭയപ്പെടുത്താനാണ് ശ്രമിക്കുന്ന'തെന്നും ഘോഷ് ആരോപിച്ചു.
'മമതാ ബാനർജിക്കൊപ്പം ഉണ്ടായിരുന്നവർ ഇപ്പോഴും പാർട്ടിക്കൊപ്പമുണ്ട്. ആളുകൾ ഒരു പാർട്ടിയിൽ നിന്ന് മറ്റൊരു പാർട്ടിയിലേക്ക് ചാടിക്കൊണ്ടിരിക്കും അതിൽ പുതുമയൊന്നുമില്ല. എന്നാൽ അത് ഒരു ഫലവും ഉണ്ടാക്കില്ല. ബിജെപിയിൽ ചേരുന്നതോടെ ഉടൻ ജയിക്കുമെന്ന് കരുതുന്നവരെ, ഒന്നോർമിപ്പിക്കാൻ ആഗ്രഹിക്കുകയാണ് ബംഗാളിലെ ജനത അസന്മാർഗികതയോട് ദയകാണിക്കാറില്ല.' പാർട്ടി വിട്ട എംഎൽഎമാരെ പരാമർശിച്ചുകൊണ്ട് ഘോഷ് വ്യക്തമാക്കി. എംഎൽഎമാർ പാർട്ടി വിടുന്നതിനെ പാർട്ടി ശുദ്ധീകരിക്കപ്പെടുകയാണെന്നാണ് മമതാ ബാനർജി വിശേഷിപ്പിച്ചത്.
Content Highlights:it seems country is on sale says Kakoli Ghosh
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..