
Photo - PTI
ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഗുജറാത്തില്‍ നിന്നുള്ള രാജ്യസഭാംഗവുമായ അഹമ്മദ് പട്ടേലിന് വീണ്ടും ആദായനികുതി വകുപ്പിന്റെ സമന്‍സ്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണിത്. കോണ്‍ഗ്രസ് ട്രഷറര്‍ എന്ന നിലയില്‍ അഹമ്മദ് പട്ടേല്‍ നേരിട്ട് ഹാജരാകണമെന്നാണ് നിര്‍ദ്ദേശം.
അദ്ദേഹം അടുത്തമാസം ആദ്യം ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകുമെന്നാണ് കരുതുന്നതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. ഫെബ്രുവരിയിലും ഐ.ടി വകുപ്പ് പട്ടേലിന് സമന്‍സ് അയച്ചിരുന്നു. എന്നാല്‍ സുഖമില്ലാത്തതിനാല്‍ ഹാജരാകാന്‍ കഴിയില്ലെന്ന് അദ്ദേഹം അറിയിച്ചിരുന്നു.
മധ്യപ്രദേശിലും തെലങ്കാനയിലും ആന്ധ്രാപ്രദേശിലും നടത്തിയ റെയ്ഡുകളില് പിടിച്ചെടുത്ത രേഖകള്‍ മുന്‍നിര്‍ത്തി പട്ടേലിനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്റെ വിശ്വസ്തരുടെ വസതികളടക്കം സംസ്ഥാനത്തെ 52 കേന്ദ്രങ്ങളിലാണ് ആദായ നികുതി വകുപ്പ് കഴിഞ്ഞ വര്‍ഷം റെയ്ഡുകള്‍ നടത്തിയത്. ഇവയില്‍ നിരവധി രേഖകളും തെളിവുകളും കണ്ടെത്തിയെന്നാണ് അധികൃതര്‍ അവകാശപ്പെടുന്നത്.
കമല്‍നാഥിന്റെ വിശ്വസ്തരുടെ വസതികളില്‍ നടത്തിയ റെയ്ഡുകളില് 281 കോടിയുടെ ഹവാല ഇടപാടുകളുടെ വിവരങ്ങള്‍ ലഭിച്ചുവെന്നും അവര്‍ പറയുന്നു. റെയ്ഡിനിടെ 14.6 കോടി രൂപ കണ്ടെടുക്കുകയും മധ്യപ്രദേശിലെയും ഡല്‍ഹിയിലെയും വ്യക്തികള്‍ തമ്മില്‍ നടത്തിയ ഇടപാടുകളുടെ വിവരങ്ങള്‍ ഉള്‍പ്പെട്ട ഡയറികളും കമ്പ്യൂട്ടറുകളും പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
Content Highlights: I-T dept summons Cong's Ahmed Patel in tax evasion case linked to party funding
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..