ബജ്‌റംഗ് പുനിയ പങ്കുവെച്ച ചിത്രങ്ങൾ | Photo: Twitter/ Bajrang Punia
ന്യൂഡല്‍ഹി: ഗുസ്തി താരങ്ങളായ സംഗീതാ ഫോഗട്ടും വിനേഷ് ഫോഗട്ടും പോലീസ് കസ്റ്റഡിയില്‍ ചിരിച്ചുകൊണ്ട് ഇരിക്കുന്നുവെന്ന തരത്തില്‍ പ്രചരിപ്പിക്കപ്പെടുന്ന ചിത്രം വ്യാജമാണെന്ന് ബജ്‌റംഗ് പുനിയ. പ്രചരിപ്പിക്കപ്പെടുന്ന മോര്‍ഫ് ചെയ്ത ഫോട്ടോയ്‌ക്കൊപ്പം യഥാര്‍ഥ ചിത്രം പങ്കുവെച്ചായിരുന്നു ബജ്‌റംഗ് പുനിയയുടെ ട്വീറ്റ്. ഐ.ടി. സെല്ലിലെ ആളുകള്‍ വ്യാജ ചിത്രം പ്രചരിപ്പിക്കുകയാണ്. മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് പ്രതിഷേധവുമായെത്തിയ ഗുസ്തി താരങ്ങളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം നടക്കുന്ന സമയത്ത് പ്രതിഷേധ മാര്‍ച്ചുമായെത്തിയ സാക്ഷി മാലിക്ക്, വിനേഷ് ഫോഗട്ട്, സംഗീത ഫോഗട്ട് എന്നിവരെടക്കമുള്ളവരെയായിരുന്നു പോലീസ് കസ്റ്റഡിയില്‍ എടുത്തത്.
ഇവരെ പോലീസ് കസ്റ്റഡിയില്‍ എടുത്തതിന് പിന്നാലെ ഡല്‍ഹി പോലീസ് ജന്തര്‍ മന്തറിലെ സമരപ്പന്തല്‍ പൊളിച്ചിരുന്നു. ലൈംഗികാതിക്രമ പരാതിയില്‍ ആരോപണം നേരിടുന്ന ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ നടപടി ആവശ്യപ്പെട്ടാണ് ഗുസ്തി താരങ്ങള്‍ തുടര്‍ന്നുവരുന്ന പ്രതിഷേധത്തിന്റെ ഭാഗമായി, പുതിയ പാര്‍ലമെന്റ് മന്ദരിത്തിന് മുന്നില്‍ മഹിളാ സമ്മാന്‍ മഹാപഞ്ചായത്ത് നടത്താന്‍ വേണ്ടിയാണ് താരങ്ങള്‍ മാര്‍ച്ച് നടത്തിയത്. താരങ്ങളെ പോലീസ് വലിച്ചിഴച്ച് കസ്റ്റഡിയിലെടുത്തത് വ്യാപകമായി വിമര്‍ശിക്കപ്പെട്ടിരുന്നു.
ഇതിനിടെ കസ്റ്റഡിയില്‍ എടുത്ത ഗുസ്തി താരങ്ങള്‍ പോലീസ് കസ്റ്റഡിയില്‍ ചിരിച്ച് സെല്‍ഫിയെടുക്കുന്നുവെന്നാരോപിച്ചാണ് ബിജെപി ഹാന്‍ഡിലുകളില്‍ മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിക്കപ്പെട്ടത്. ഇതിനെതിരെയാണ് ബജ്‌റംഗ് പൂനിയ രംഗത്തെത്തിയത്.
Content Highlights: IT Cell Spreading false picture Bajrang Punia Shares Morphed Pic Of Wrestlers being spread
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..