ഗുജറാത്തില്‍ മാധ്യമ പ്രവര്‍ത്തകന്‍ ഇസുദാന്‍ ഗഢ്‌വി എ.എ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി


ഭരണകക്ഷിയായ ബി.ജെ.പിക്കെതിരെ ഗുജറാത്തില്‍ ആം ആദ്മി പാര്‍ട്ടി ശക്തമായ പ്രചാരണം നടത്തുന്നതിനിടെയാണ് അഭിപ്രായ വോട്ടെടുപ്പിലൂടെ കണ്ടെത്തിയ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടുള്ളത്.

ഇസുദാൻ ഗഢ്‌വി | Photo - ANI

ന്യൂഡല്‍ഹി: ടെലിവിഷന്‍ മാധ്യമ പ്രവര്‍ത്തകനായിരുന്ന ഇസുദാന്‍ ഗഢ്‌വിയെ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിലെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച് ആം ആദ്മി പാര്‍ട്ടി (എ.എ.പി.). അഭിപ്രായ വോട്ടെടുപ്പില്‍ 73 ശതമാനം വോട്ട് നേടിയാണ് അദ്ദേഹം മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായത്. പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിലെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായ ഭഗവന്ത് മന്നിനെയും അഭിപ്രായ സര്‍വേയിലൂടെ ആയിരുന്നു നിശ്ചയിച്ചത്. തിരഞ്ഞെടുപ്പില്‍ എ.എ.പി. വന്‍ വിജയം നേടിയതോടെ അദ്ദേഹം പഞ്ചാബ് മുഖ്യമന്ത്രിയായി.

കഴിഞ്ഞ വര്‍ഷമാണ് ഇസുദാന്‍, ആം ആദ്മി പാര്‍ട്ടിയില്‍ ചേരുന്നത്. പാര്‍ട്ടിയുടെ ദേശീയ ജോയിന്റ് സെക്രട്ടറിയും ദേശീയ എക്‌സിക്യൂട്ടീവ് അംഗവുമാണ്. രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിനുമുമ്പ് ഗുജറാത്തില്‍ അറിയപ്പെടുന്ന മാധ്യമ പ്രവര്‍ത്തകനായിരുന്നു. ജനകീയ പ്രശ്‌നങ്ങളില്‍ ഇടപെടുന്ന ശൈലി അദ്ദേഹത്തിന് വന്‍ സ്വീകാര്യത നല്‍കി. ദൂരദര്‍ശനില്‍ അദ്ദേഹം അവതരിപ്പിച്ചിരുന്ന 'യോജന' എന്ന ഷോ വന്‍ ജനപ്രീതി നേടിയിരുന്നു. പോര്‍ബന്ദറില്‍നിന്ന് ഇ.ടി.വിക്കുവേണ്ടി തയ്യാറാക്കിയ റിപ്പോര്‍ട്ടുകളും അദ്ദേഹത്തെ ശ്രദ്ധേയനാക്കി.



ഭരണകക്ഷിയായ ബി.ജെ.പിക്കെതിരെ ഗുജറാത്തില്‍ ആം ആദ്മി പാര്‍ട്ടി ശക്തമായ പ്രചാരണം നടത്തുന്നതിനിടെയാണ് അഭിപ്രായ വോട്ടെടുപ്പിലൂടെ കണ്ടെത്തിയ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സംസ്ഥാനമായ ഗുജറാത്തില്‍ ഡിസംബര്‍ ഒന്നിനും അഞ്ചിനുമാണ് വോട്ടെടുപ്പ്. ഡിസംബര്‍ എട്ടിനാണ് ഫലപ്രഖ്യാപനം.

ആദ്യമായാണ് ഗുജറാത്തില്‍ എ.എ.പി. മത്സരിക്കുന്നത്. നിലവില്‍ ബി.ജെ.പിക്ക് അനുകൂലമാണ് സൂചനകള്‍. അതേസമയം, കരുത്തു തെളിയിക്കാനാണ് എ.എ.പിയുടെ ശ്രമം. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെയും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിന്റെയും നേതൃത്വത്തിലാണ് ഗുജറാത്തിലെ എ.എ.പിയുടെ പ്രചാരണം.

Content Highlights: Isudan Gadhvi AAP Gujarat Assembly elections


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


argentina vs australia

3 min

ആളിക്കത്തി അര്‍ജന്റീന! ഓസ്‌ട്രേലിയയെ തകര്‍ത്ത് മെസ്സിയും സംഘവും ക്വാര്‍ട്ടര്‍ ഫൈനലില്‍

Dec 4, 2022

Most Commented