വിശാഖപട്ടണം: ജിയോ ഇമേജിങ് ഉപഗ്രഹമായ ജിസാറ്റ് -1ന്റെ വിക്ഷേപണം ഐഎസ്ആര്‍ഒ മാറ്റിവെച്ചു. സാങ്കേതിക കാരണങ്ങളെത്തുടര്‍ന്നാണ് വിക്ഷേപണം മാറ്റിവെച്ചത്. പുതുക്കിയ വിക്ഷേപണ തീയതി പിന്നീട് അറിയിക്കുമെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. 

ജിസാറ്റ് -1ന്റെ വിക്ഷേപണം മാര്‍ച്ച് അഞ്ചിന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് നടത്താനാണ് നിശ്ചയിച്ചിരുന്നത്. വിക്ഷേപണം മാറ്റിവെയ്ക്കുന്നകാര്യം ഐഎസ്ആര്‍ഒ ട്വിറ്ററിലൂടെയാണ് അറിയിച്ചത്. 

കഴിഞ്ഞ മാസം ജിസാറ്റ് -1ന്റെയും വിക്ഷേപണ വാഹനമായ ജിഎസ്എല്‍വി -എഫ് 10ന്റെയും ചിത്രം ഐഎസ്ആര്‍ഒ പുറത്തുവിട്ടിരുന്നു.

Content Highlights: Isro postpones launch of geo imaging satellite Gisat-1 due to technical reasons