SSLV വിക്ഷേപണം: അവസാനഘട്ടത്തില്‍ ആശങ്ക, ബന്ധം നഷ്ടമായി; ഉപഗ്രഹങ്ങളില്‍നിന്ന് സിഗ്നല്‍ ലഭിക്കുന്നില്ല


ശ്രീഹരിക്കോട്ടയിലെ വിക്ഷേപണ തറയിൽ നിന്ന് കുതിച്ചുയരുന്ന എസ്എസ്എൽവി

ചെന്നൈ: ചെറിയ ഉപഗ്രഹങ്ങളെ ഭൂമിക്കടുത്തുള്ള ഭ്രമണപഥങ്ങളില്‍ എത്തിക്കുന്നതിന് ഐ.എസ്.ആര്‍.ഒ. രൂപകല്പന ചെയ്ത സ്‌മോള്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റെ (SSLV) ആദ്യ വിക്ഷേപണത്തിന് ശേഷം ആശങ്ക. ഞായറാഴ്ച രാവിലെ 9.18ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് വിക്ഷേപിക്കപ്പെട്ട എസ്എസ്എല്‍വിയുടെ ആദ്യഘട്ടങ്ങള്‍ വിജയകരമായെങ്കിലും അവസാന ഘട്ടത്തില്‍ ബന്ധം നഷ്ടമായി. ഉപഗ്രഹങ്ങളില്‍ നിന്ന് സിഗ്നല്‍ ലഭിക്കുന്നില്ലെന്നാണ് വിവരം. ഇക്കാര്യം പരിശോധിച്ച് വരുകയാണെന്നും ഐഎസ്ആര്‍ഒ അറിയിച്ചു.

വിക്ഷേപണത്തിന്റെ ആദ്യ മൂന്ന് ഘട്ടങ്ങളും കൃത്യമായി നടന്നിരുന്നു. വെലോസിറ്റി ട്രിമ്മിങ് മെഡ്യൂള്‍ പ്രവര്‍ത്തിച്ചോ എന്ന കാര്യത്തിലാണ് ആശയക്കുഴപ്പം നിലനില്‍ക്കുന്നത്. ഉപഗ്രഹവുമായി ബന്ധം പുനസ്ഥാപിക്കാനുള്ള തീവ്രശ്രമങ്ങള്‍ തുടരുകയാണ്.

'എസ്എസ്എല്‍വിയുടെ ആദ്യ യാത്ര പൂര്‍ത്തിയായി. എല്ലാ ഘട്ടങ്ങളും പ്രതീക്ഷിച്ച പോലെ നടന്നു. അവസാന ഘട്ടത്തില്‍ ബന്ധം നഷ്ടമായി. ഇക്കാര്യം പരിശോധിച്ചുവരുകയാണ്. കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ അറിയിക്കും', ഐഎസ്ആര്‍ഒ ട്വീറ്റ് ചെയ്തു

കുതിച്ചുയര്‍ന്നത് രണ്ട് ഉപഗ്രഹങ്ങളുമായി

ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇ.ഒ.എസ്. 02-നെയും രാജ്യത്തെ 75 സര്‍ക്കാര്‍ സ്‌കൂളുകളിലെ 750 പെണ്‍കുട്ടികള്‍ചേര്‍ന്നു നിര്‍മിച്ച ആസാദിസാറ്റിനെയും വഹിച്ചാണ് എസ്എസ്എല്‍വി കുതിച്ചുയര്‍ന്നത്‌. പതിവില്‍ നിന്ന് വ്യത്യസ്തമായി വിക്ഷേപണത്തിന് ആറര മണിക്കൂര്‍ മുമ്പുതന്നെ എസ്എസ്എല്‍വിയുടെ കൗണ്ട്ഡൗണ്‍ തുടങ്ങിയിരുന്നു. നിര്‍മാണച്ചെലവ് വളരെ കുറവുള്ള എസ്.എസ്.എല്‍.വി. വിക്ഷേപണ സജ്ജമാക്കാന്‍ കുറച്ചു സമയം മതി എന്നതുകൊണ്ടാണ് കൗണ്ട്ഡൗണ്‍ സമയം കുറച്ചത്. ബഹിരാകാശ ഗവേഷണ മേഖല സ്വകാര്യമേഖലയ്ക്കുകൂടി തുറന്നുകൊടുക്കുന്നതിന് മുന്നോടിയായാണ് എസ്.എസ്.എല്‍.വി.ക്കു രൂപം നല്‍കിയത്. രാജ്യത്തിനകത്തും പുറത്തുമുള്ള സ്വകാര്യസംരംഭകര്‍ക്ക് ഇതിന്റെ സേവനം ഉപയോഗപ്പെടുത്താനാവും. ഐ.എസ്.ആര്‍.ഒ.യുടെ വാണിജ്യ വിഭാഗമായ എന്‍.എസ്.ഐ.എലിനായിരിക്കും അതിന്റെ ചുമതല.

72 മണിക്കൂര്‍കൊണ്ട് വിക്ഷേപണ സജ്ജമാക്കാം

രണ്ടു മീറ്റര്‍ വ്യാസവും 34 മീറ്റര്‍ ഉയരവുമുള്ള എസ്.എസ്.എല്‍.വി. നിര്‍മിക്കാന്‍ 30 കോടി രൂപയേ ചെലവുവരൂ. ആറുപേര്‍ മാത്രമടങ്ങുന്ന സംഘത്തിന് 72 മണിക്കൂര്‍കൊണ്ട് ഇതിനെ വിക്ഷേപണസജ്ജമാക്കാന്‍ പറ്റും. എട്ടു കിലോഗ്രാം മാത്രമുള്ള ആസാദിസാറ്റിനെയും പ്രധാന ഉപഗ്രഹമായ ഇ.ഒ.എസ്.-02 നെയും ഭ്രമണപഥത്തിലെത്തിക്കാന്‍ എസ്.എസ്.എല്‍.വി.ക്ക് 12 മിനിറ്റു സമയം മതി. ഭൂപടനിര്‍മാണം പോലുള്ള ആവശ്യങ്ങള്‍ക്കാണ് ഇ.ഒ.എസ്.-02 പ്രധാനമായും ഉപയോഗിക്കുക.

പെണ്‍കുട്ടികളില്‍ ശാസ്ത്ര ഗവേഷണാഭിരുചി വളര്‍ത്തുകയെന്നത് ലക്ഷ്യമിട്ടാണ് ആസാദി സാറ്റ് എന്ന കുഞ്ഞന്‍ ഉപഗ്രഹത്തെ എസ്.എസ്.എല്‍.വി. ഭ്രമണപഥത്തിലെത്തിക്കുന്നത്. ബഹിരാകാശ ഗവേഷണസ്ഥാപനമായ സ്‌പേസ് കിഡ്സിന്റെ നേതൃത്വത്തില്‍ ഈ ഉപഗ്രഹനിര്‍മാണത്തില്‍ പങ്കാളികളായവരില്‍ കേരളത്തിലെ മങ്കട, ചേരിയം ജി.എച്ച്.എസിലെ പത്തു കുട്ടികളും ഉള്‍പ്പെടുന്നു

ചെറിയ ഉപഗ്രങ്ങളെ ഭ്രമണപഥത്തിലെത്തിക്കാനുള്ള ദൗത്യം എസ്.എസ്.എല്‍.വി.യെ ഏല്‍പ്പിച്ച് പ്രധാന വിക്ഷേപണ വാഹനമായ പി.എസ്.എല്‍.വി.യെ വലിയ ദൗത്യങ്ങള്‍ക്കുവേണ്ടി മാത്രമായി മാറ്റിവെക്കാനാണ് ഐ.എസ്.ആര്‍.ഒ.യുടെ പദ്ധതി.

Content Highlights: ISRO countdown on for maiden SSLV mission carrying student satellite


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
sreenath bhasi

1 min

അവതാരകയെ അപമാനിച്ച കേസ്; ശ്രീനാഥ് ഭാസിയെ ജാമ്യത്തില്‍വിട്ടു, കേസുമായി മുന്നോട്ടെന്ന് പരാതിക്കാരി

Sep 26, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022

Most Commented