ഐഎസ്ആര്‍ഒ ചാരക്കേസിലെ ഗൂഢാലോചന: ഹര്‍ജികള്‍ കേള്‍ക്കുന്നതില്‍ നിന്ന് ജസ്റ്റിസ് കെ. എം. ജോസഫ് പിന്മാറി


ബി. ബാലഗോപാല്‍/മാതൃഭൂമി ന്യൂസ് 

Photo-PTI

ന്യൂഡല്‍ഹി: ഐഎസ്ആര്‍ഒ ചാരക്കേസിലെ ഗൂഢാലോചനയില്‍ പ്രതികളായവര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിന് എതിരായ ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് ജസ്റ്റിസ് കെ. എം. ജോസഫ് പിന്മാറി. താന്‍ അംഗമല്ലാത്ത ബെഞ്ചിന് മുമ്പാകെ ഹര്‍ജികള്‍ ലിസ്റ്റ് ചെയ്യാന്‍ ജസ്റ്റിസ് ജോസഫ്, ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ടു.

ഇന്റലിജന്‍സ് ബ്യൂറോ മുന്‍ ഡപ്യൂട്ടി ഡയറക്ടര്‍ ആര്‍.ബി. ശ്രീകുമാര്‍, മുന്‍ ഡിജിപി സിബി മാത്യൂസ്, എസ്. വിജയന്‍, തമ്പി എസ്. ദുര്‍ഗ്ഗാദത്ത്, പി.എസ്. ജയപ്രകാശ് എന്നിവരുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സിബിഐ സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരുന്നത്. ഈ ഹര്‍ജികള്‍ നേരത്തെ പരിഗണിച്ചിരുന്നത് ജസ്റ്റിസ് എ. എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് ആയിരുന്നു.

ജസ്റ്റിസ് ഖാന്‍വില്‍ക്കര്‍ വിരമിച്ചതിനെ തുടര്‍ന്നാണ് ഹര്‍ജികള്‍ ഇന്ന് ജസ്റ്റിസുമാരായ കെ. എം. ജോസഫ്, ഹൃഷികേശ് റോയ് എന്നിവരടങ്ങിയ ബെഞ്ചിന് മുമ്പാകെ ലിസ്റ്റ് ചെയ്തിരുന്നത്. ഐഎസ്ആര്‍ഒ ചാരക്കേസുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ ഒന്ന് ജസ്റ്റിസ് കെ. എം. ജോസഫ് ഹൈക്കോടതി ജഡ്ജി ആയിരുന്നപ്പോള്‍ പരിഗണിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ജസ്റ്റിസ് ജോസഫ് ഹര്‍ജികള്‍ പരിഗണിക്കുന്നതില്‍ നിന്ന് പിന്മാറിയതെന്നാണ് സൂചന. ഇതിനിടെ ഹര്‍ജികള്‍ പരിഗണിക്കുന്നത് നിരന്തരം മാറ്റിവെക്കുന്നതിലുള്ള അതൃപ്തി ആര്‍.ബി ശ്രീകുമാറിന്റെ അഭിഭാഷകന്‍ കപില്‍ സിബല്‍ ഇന്ന് കോടതിയെ അറിയിച്ചു.

Content Highlights: ISRO conspiracy case: Justice Joseph recuses himself from hearing pleas


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

06:09

'വെട്ട് കിട്ടിയ ശേഷവും ചാടിക്കടിച്ചു'; പുലിയുടെ ആക്രമണ കഥ വിവരിച്ച് മാങ്കുളം ഗോപാലൻ 

Sep 27, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022

Most Commented