-
ഇസ്ലാമാബാദ്: കുൽഭൂഷൺ ജാധവിന് വേണ്ടി അഭിഭാഷകനെ നിയമിക്കാൻ ഇന്ത്യക്ക് അനുമതി നൽകാൻ പാക് സർക്കാരിന് ഇസ്ലാമാബാദ് ഹൈക്കോടതിയുടെ നിർദേശം. ഇന്ത്യയുടെയോ, കുൽഭൂഷണിന്റെയോ അനുവാദമില്ലാതെ കുൽഭൂഷണിനായി പാക് അഭിഭാഷകനെ നിയമിച്ചിരുന്നു.
നീതിയുടെ പുനരവലോകനവും പുനഃപരിശോധനയും (International Court of Justice Review and Reconsideration Ordinance 2020) എന്ന ഓർഡിനൻസ് പാകിസ്താൻ നടപ്പാക്കി ദിവസങ്ങൾക്കുള്ളിലാണ് ജാധവ് കേസില്‍ ഇന്ന് വാദം കേട്ടത്. ഓർഡിനൻസ് പ്രകാരം പാകിസ്താൻ സൈനിക കോടതിയുടെ തീരുമാനം പുനഃപരിശോധനയ്ക്കായി ഇസ്ലാമാബാദ് ഹൈക്കോടതിയിൽ അപേക്ഷിക്കാനാവും. കഴിഞ്ഞ ആഴ്ച ആദ്യമാണ് പ്രതിപക്ഷ ബഹളത്തിനിടയിൽ അധോസഭ പുതിയ ഓർഡിനൻസ് പാസാക്കിയത്.
ഇതുപ്രകാരം 2017-ൽ പാകിസ്താൻ സൈനിക കോടതി വിധിച്ച വധശിക്ഷക്കെതിരെ പുനഃപരിശോധന ഹർജി സമർപ്പിക്കാൻ ജാധവിന് സാധിക്കും. ചാരവൃത്തി ആരോപിച്ച് 2017-ലാണ് വിരമിച്ച ഇന്ത്യൻ നാവികസേന ഉദ്യോഗസ്ഥനായ ജാധവിന് പാക് സൈനിക കോടതി വധശിക്ഷ വിധിക്കുന്നത്.
Content Highlights:Islamabad High court direct Pak Gov to allow India to appoint lawyer for Kulbhushan Jadhav
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..