പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
ന്യൂഡല്‍ഹി: കോഴിയാണോ, മുട്ടയാണോ ആദ്യം ഉണ്ടായത്? ഉത്തരം പറയാന്‍ ബുദ്ധിമുട്ടായ ഈ ചോദ്യം ഒരുപക്ഷേ കേള്‍ക്കാത്തവരായി ആരും ഉണ്ടാകില്ല. പക്ഷേ കോഴിയെ സംബന്ധിച്ച മറ്റൊരു ചോദ്യത്തില്‍ ഉത്തരം കാണാന്‍ ശ്രമിക്കുകയാണ് ഗുജറാത്ത് ഹൈക്കോടതി. ചോദ്യം ഇതാണ്. കോഴിയെ മൃഗമായി കണക്കാക്കണമോ അതോ പക്ഷിയായി കണക്കാക്കണമോ?
കശാപ്പുശാലകള്‍ക്ക് പകരം കോഴികളെ ഇറച്ചിക്കോഴി വില്‍ക്കുന്ന കടകളില്‍ വച്ച് കൊല്ലുന്നതിനെതിരായ പൊതുതാത്പര്യ ഹര്‍ജി പരിഗണനയ്ക്ക് വന്നപ്പോഴാണ് കോഴി മൃഗമാണോ അല്ലയോ എന്ന ചോദ്യം ഹൈക്കോടതിക്ക് മുന്നില്‍ ഉയര്‍ന്നത്. സന്നദ്ധ സംഘടനകളായ അനിമല്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്‍, അഹിംസ മഹാ സംഘ് എന്നിവരാണ് പൊതു താത്പര്യ ഹര്‍ജിയുമായി ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചത്.
മൃഗങ്ങളെ കശാപ്പുശാലകളില്‍ വച്ച് മാത്രമേ കൊല്ലാവൂ എന്ന് ഗുജറാത്ത് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് ചൂണ്ടിക്കാട്ടി സൂറത്തിലെ തദ്ദേശ സ്ഥാപനങ്ങള്‍ ഇറച്ചിക്കോഴി വില്‍ക്കുന്ന പല കടകളും അടച്ചിരുന്നു. ഇതിനെതിരെ കോഴി വില്പനക്കാരുടെ സംഘടനയും ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചിരുന്നു.
കോഴിയെ മൃഗമായി മാത്രമേ കണക്കാക്കാന്‍ കഴിയൂ എന്ന് ഗുജറാത്ത് ഹൈക്കോടതി ഉത്തരവിട്ടാല്‍, പിന്നെ കശാപ്പ് ശാലകളില്‍ മാത്രമേ കോഴിയെ കൊല്ലാന്‍ കഴിയൂ.
Content Highlights: Is the chicken an animal, wonders Gujarat High Court
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..