IRCTC തട്ടിപ്പ് കേസ്: തേജസ്വിക്കെതിരേ സി.ബി.ഐ. നീക്കം, ജാമ്യം റദ്ദാക്കണമെന്ന് കോടതിയില്‍ 


പി. ബസന്ത്|  മാതൃഭൂമി ന്യൂസ് 

തേജസ്വി യാദവ് | Photo: ANI

ന്യൂഡല്‍ഹി: ഐ.ആര്‍.സി.ടി.സി. തട്ടിപ്പു കേസില്‍ ആര്‍.ജെ.ഡി. നേതാവും ബിഹാര്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവിനെതിരേ അപ്രതീക്ഷിത നീക്കവുമായി സി.ബി.ഐ. തേജസ്വിയുടെ ജാമ്യം റദ്ദാക്കാന്‍ ഡല്‍ഹി കോടതിയില്‍ സി.ബി.ഐ. അപേക്ഷ നല്‍കി. സി.ബി.ഐയുടെ അപേക്ഷയില്‍ തേജസ്വിക്ക് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.

ബിഹാറില്‍ ബി.ജെപിക്ക് വലിയ വെല്ലുവിളി ഉയര്‍ത്തിയാണ് ജെ.ഡി.യു.- ആര്‍.ജെ.ഡി. സഖ്യത്തില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. ഈ സര്‍ക്കാരിലെ ഉപമുഖ്യമന്ത്രിയാണ് തേജസ്വി. ഇതിന് പിന്നാലെയാണ് സി.ബി.ഐ. നീക്കം എന്നത് ശ്രദ്ധേയമാണ്.

ഓഗസ്റ്റ് 28-ന് പട്‌നയില്‍ നടത്തിയ ഒരു വാര്‍ത്താസമ്മേളനത്തില്‍ തേജസ്വി, സി.ബി.ഐ. ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയിരുന്നു എന്നാണ് സി.ബി.ഐ.യുടെ ആരോപണം. ഇത് ജാമ്യവ്യവസ്ഥയുടെ ലംഘനമാണെന്നും അവര്‍ ആരോപിക്കുന്നു.

2018-ലെ ഐ.ആര്‍.സി.ടി.സി. തട്ടിപ്പ് കേസില്‍ ബിഹാര്‍ മുന്‍മുഖ്യമന്ത്രിമാരും തേജസ്വിയുടെ മാതാപിതാക്കളുമായ ലാലു പ്രസാദ് യാദവും ഭാര്യ റാബ്‌റി ദേവിയും കേസില്‍ പ്രതികളാണ്. ഐ.ആര്‍.സി.ടി.സിയുടെ മാനേജിങ് ഡയറക്ടറായിരുന്ന പി.കെ. ഗോയല്‍, ഡയറക്ടറായിരുന്ന രാകേഷ് സക്‌സേന, ആര്‍.ജെ.ഡിയുടെ മുന്‍മന്ത്രി പ്രേംചന്ദ് ഗുപ്ത എന്നിവരും കേസിലെ പ്രതികളാണ്.

ഐ.ആര്‍.സി.ടി.സിയുടെ പുരി (ഒഡീഷ) യിലെയും പട്‌ന (ബിഹാര്‍) യിലെയും രണ്ടു ഹോട്ടലുകള്‍ ഒരു സ്വകാര്യകമ്പനിക്ക് നടത്തിപ്പിന് കൈമാറിയതില്‍ ചട്ട-നിയമ ലംഘനങ്ങളുണ്ടെന്നാണ് ആരോപണം. ഇതിന്റെ അടിസ്ഥാനത്തിലാണ് സി.ബി.ഐ. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.

Content Highlights: irctc case: cbi approaches delhi court demands cancellation of tejaswi yadav bail


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented