ന്യൂഡല്‍ഹി: ഐ.എന്‍.എക്സ്. മീഡിയ കേസില്‍ മുന്‍ കേന്ദ്ര ധനമന്ത്രി പി.ചിദംബരത്തിന് ജാമ്യമില്ല. കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് ഡല്‍ഹി ഹൈക്കോടതി അദ്ദേഹത്തിന് ജാമ്യം നിഷേധിച്ചത്. ഇത് രണ്ടാം തവണയാണ് ഡല്‍ഹി ഹൈക്കോടതി ചിദംബരത്തിന്റെ ജാമ്യാപേക്ഷ തള്ളുന്നത്.
കേസിലെ തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയില്ലെങ്കിലും ചിദംബരം സാക്ഷികളെ സ്വാധീനിച്ചേക്കാമെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.
ഐ.എന്‍.എക്സ്. മീഡിയ കേസില്‍ ഓഗസ്റ്റ് 21-ന് അറസ്റ്റിലായ ചിദംബരം നിലവില്‍ തിഹാര്‍ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുകയാണ്. ഒക്്ടോബര്‍ മൂന്നുവരെയാണ് അദ്ദേഹത്തെ കോടതി കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്.
ചിദംബരത്തിന്റെ കസ്റ്റഡി നീട്ടണമെന്ന് സി.ബി.ഐ. നേരത്തെ ആവശ്യപ്പെട്ടതുപ്രകാരമാണ് ഒക്ടോബര്‍ മൂന്നുവരെ കസ്റ്റഡി നീട്ടിനല്‍കിയത്.
ചിദംബരത്തെ ജയിലില്‍ അയക്കുമ്പോഴുണ്ടായിരുന്ന സാഹചര്യത്തിന് മാറ്റമൊന്നുമില്ലെന്നും അതിനാല്‍ കസ്റ്റഡി നീട്ടിനല്‍കണമെന്നുമായിരുന്നു സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ വാദം. ഇത് അംഗീകരിച്ചാണ് ഡല്‍ഹിയിലെ പ്രത്യേക കോടതി കസ്റ്റഡി നീട്ടിനല്‍കിയത്.
Content Highlights: inx media case; no bail for p chidambaram