നേതാവ് ആരെന്നത് മാധ്യമങ്ങളുടെ ചോദ്യമാണ്, ജനങ്ങളുടെയല്ല; രാജ്യത്ത് ഐക്യമുണ്ടാക്കണം-യോഗേന്ദ്ര യാദവ്


യോഗേന്ദ്ര യാദവ്/എസ് അരുണ്‍ശങ്കര്‍ 

Yogendra Yadav

ഴിഞ്ഞ ഒരു പതിറ്റാണ്ടിലധികമായി ഇന്ത്യയിലെ ജനകീയ മുന്നേറ്റങ്ങളുടെ മുന്നണിയില്‍ തന്നെയുണ്ട് യോഗേന്ദ്ര യാദവ്. 2011-ലെ അഴിമതി വിരുദ്ധ മുന്നേറ്റത്തിലും ഡല്‍ഹി അതിര്‍ത്തിയെ പ്രകമ്പനം കൊള്ളിച്ച കര്‍ഷക സമരത്തിലും നമുക്ക് യോഗേന്ദ്ര യാദവിനെ കാണാം. കര്‍ഷക സമര വിജയത്തിന് ശേഷം പുതിയൊരു മുന്നേറ്റത്തിന്റെ ഭാഗമാവുകയാണ് ഇപ്പോള്‍ യോഗേന്ദ്ര യാദവ്. കര്‍ഷക സമരത്തിന് നേതൃത്വം നല്‍കിയ സംയുക്ത കിസാന്‍ മോര്‍ച്ചയുടെ കോര്‍ഡിനേഷന്‍ കമ്മിറ്റിയില്‍ നിന്ന് രാജിവച്ച് കോണ്‍ഗ്രസ് നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ ഭാഗമാകാന്‍ പോകുന്ന യോഗേന്ദ്ര യാദവ് തന്റെ നിലപാടുകള്‍ പങ്കുവയ്ക്കുന്നു.

പ്രതിപക്ഷ ഐക്യത്തിനും ബിജെപിയെ പരാജയപ്പെടുത്തുന്നതിനും വേണ്ടി താങ്കള്‍ പുതിയൊരു തുടക്കമിടുകയാണല്ലോ. എന്താണ് അതിനെ കുറിച്ച് പറയാനുള്ളത്?

ഞാന്‍ പുതിയൊരു തുടക്കമിടുകയല്ല. രാഷ്ട്രീയ പാര്‍ട്ടികളും ജനകീയ മുന്നേറ്റങ്ങളും തമ്മിലൊരു പാലം തീര്‍ക്കാനുള്ള ശ്രമമാണ് നടത്തുന്നത്. അത്തരമൊരു പാലം ഇന്ന് ആവശ്യമാണ്. കാരണം രാജ്യത്തെയും ജനാധിപത്യത്തെയും റിപ്പബ്ലിക്കിനെയും ഭരണഘടനാ മൂല്യങ്ങളെയും സംരക്ഷിക്കണമെന്നാഗ്രഹിക്കുന്ന ശക്തികള്‍ ഇപ്പോള്‍ വിഘടിച്ച് നില്‍ക്കുകയാണ്. അതില്‍ എറ്റവും വലുത് രാഷ്ട്രീയ പാര്‍ട്ടികളാണ്. അവര്‍ അവരാല്‍ തന്നെ നയിക്കപ്പെടുകയാണ് ഇപ്പോള്‍. മറുഭാഗത്ത് ചെറിയ ജനകീയ മുന്നേറ്റങ്ങളാണ് ഉള്ളത്. ഇവ രണ്ടിനെയും ഒരുമിച്ച് കൊണ്ട് വരേണ്ടതുണ്ട്. കാരണം നമ്മുടെ ജനാധിപത്യ, മതേതര രാജ്യത്തിന്റെ നിലനില്‍പ്പ് വെല്ലുവിളി നേരിടുകയാണ്. അതിനെ നമുക്ക് സംരക്ഷിക്കണം. അതിനാലാണ് ഇവ തമ്മിലൊരു പാലം തീര്‍ക്കേണ്ടത്. ഞാനും വിവിധ സംഘടനകളും വ്യക്തികളും ബുദ്ധി ജീവികളും ഉള്‍പ്പെടെയുള്ളവര്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ഭാരത് ജോഡോ യാത്രയെ പിന്തുണയ്ക്കുന്നതും ഭാഗമാകുന്നതും ഇത്തരത്തിലൊന്ന് രാജ്യം ആവശ്യപ്പെടുന്നത് കൊണ്ടാണ്.

പക്ഷെ ബിജെപിയെ പരാജയപ്പെടുത്തുന്നതിന് പ്രതിപക്ഷത്തിന് ഒരു നേതാവ് ആവശ്യമല്ലേ. ആരാണ് നിങ്ങളുടെ നേതാവ്?

ബിജെപിയെ പരാജയപ്പെടുത്തുകയല്ല ഭാരത് ജോഡോ യാത്രയുടെ ഉദ്ദേശം. രാജ്യത്ത് ഒരു ഐക്യം ഉണ്ടാക്കുകയെന്നതാണ് ഇപ്പോഴത്തെ പ്രധാന ആവശ്യം, ജനങ്ങളില്‍ ആത്മവിശ്വാസം ഉണ്ടാക്കണം. പുതിയ ആശയങ്ങളും മൂല്യങ്ങളും തീര്‍ക്കണം. സംസ്‌കാരത്തിന്റെ മൂല്യങ്ങള്‍ പുതിയ ഭാഷയില്‍ പുതുക്കി പണിയണം. അതു കഴിഞ്ഞാല്‍ തിരഞ്ഞെടുപ്പ് വെല്ലുവിളി മുന്നില്‍ വരും. ഇതെല്ലാം പ്രധാനപ്പെട്ടതാണ്. ഇപ്പോള്‍ ഞങ്ങളില്‍ ചിലര്‍ ഇതിന്റെ ആദ്യ ചുവട് വയ്ക്കുകയാണ്. നേതാക്കളും പ്രധാനപ്പെട്ടതാണ്. പക്ഷെ ആദ്യ പടി ജനങ്ങളില്‍ ഊര്‍ജ്ജം സൃഷ്ടിക്കപ്പെടുകയെന്നതാണ്.

പക്ഷെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ നേതാവാരെന്നാണ് ജനങ്ങള്‍ നോക്കുന്നത്?

അത് മാധ്യമങ്ങളുടെ ചോദ്യമാണ്, ജനങ്ങളുടെ ചോദ്യമല്ല. തിരഞ്ഞെടുപ്പ് സമയത്ത് ആരാണ് മുഖമെന്ന് വോട്ടര്‍മാര്‍ ചോദിക്കും. പക്ഷെ അത് ഇപ്പോഴത്തെ ചോദ്യമല്ല. നമുക്ക് അറിയാവുന്ന ചരിത്രം പരിശോധിച്ചാല്‍ ജനാധിപത്യത്തെ പ്രതിരോധിക്കണമെന്ന് ജനങ്ങള്‍ക്ക് തോന്നുമ്പോള്‍ നേതാക്കള്‍ സൃഷ്ടിക്കപ്പെടും. ആരായിരുന്നു അടിയന്തരാവസ്ഥ വിരുദ്ധ മുന്നേറ്റത്തിന്റെ നേതാവ്? ജയപ്രകാശ് നാരായണന്‍ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായിരുന്നില്ല, പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായിരുന്നില്ല. പക്ഷെ മുന്നേറ്റം സംഭവിച്ചു. ചരിത്രപരമായ മുന്നേറ്റങ്ങള്‍ നേതാക്കളെയും നായകരെയും സൃഷ്ടിക്കും.

ഭാരത് ജോഡ് യാത്ര നയിക്കുന്ന രാഹുല്‍ ഗാന്ധിയെ കുറിച്ച് എന്താണ് അഭിപ്രായം?

എതെങ്കിലും വ്യക്തികളെ കുറിച്ച് അഭിപ്രായം പറയാന്‍ കഴിയില്ല. ഈ യാത്രയുടെ ഭാഗമാകുന്നത് എതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളെയോ വ്യക്തികളെയോ പിന്തുണയ്ക്കാനല്ലെന്ന് നേരത്തെ തന്നെ ഞങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരമൊരു തുടക്കത്തിന് രാജ്യം അതിയായി ആഗ്രഹിക്കുന്നുണ്ട്. നാളെ സമാജാവാദി പാര്‍ട്ടിയോ, ഇടത് പാര്‍ട്ടികളോ സമാന തുടക്കവുമായി വന്നാല്‍ അവരെയും പിന്തുണയ്ക്കുന്നില്‍ സന്തോഷം മാത്രമേ ഉള്ളൂ.

2014 ല്‍ യു പി എ സര്‍ക്കാരിന്റെ പതനത്തിലേയ്ക്ക് നയിച്ച അണ്ണാ ഹസാരെ നേതൃത്വം നല്‍കിയ മുന്നേറ്റത്തിന്റെ ഭാഗമായതില്‍ ഖേദിക്കുന്നുണ്ടോ?

മുന്നേറ്റത്തിന് ശേഷം രൂപീകരിച്ച ആം ആദ്മിയെ പാര്‍ട്ടിയെ ഒരു ചെറു സംഘത്തിന് കയ്യടക്കാന്‍ അനുവദിച്ചതില്‍ മാത്രമാണ് ഖേദിക്കുന്നത്, അഴിമതി വിരുദ്ധ മുന്നേറ്റത്തില്‍ ഖേദിക്കുന്നില്ല. അഴിമതി നടത്തുന്നത് കോണ്‍ഗ്രസായാലും ബിജെപിയായാലും അതിനെതിരെ ജനങ്ങള്‍ ഉറപ്പായും നിലപാട് എടുത്തിരിക്കണം.

Content Highlights: interview with yogendra yadav


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


12:13

സിജുവിന് ഇനി കുടവയറുള്ള വേഷം കിട്ടട്ടെ- അജു വർഗീസ് | Saturday Night Team Talkies

Sep 29, 2022

Most Commented