പുരസ്‌കാരത്തിന് അർഹമായ പേജുകൾ
ന്യൂഡല്‍ഹി: അഞ്ചാമത് അന്താരാഷ്ട്ര ന്യൂസ് പേപ്പര്‍ ഡിസൈന്‍ അവാര്‍ഡ് മാതൃഭൂമിക്ക്. ഏഷ്യയിലെ ആദ്യ ന്യൂസ്‌പേപ്പര്‍ ഡിസൈന്‍ വെബ്‌സെറ്റായ ന്യൂസ് പേപ്പര്‍ ഡിസൈന്‍ സംഘടിപ്പിച്ച മത്സരത്തില്‍ രണ്ട് വിഭാഗങ്ങളിലാണ് മാതൃഭൂമി പുരസ്‌കാരത്തിന് അര്‍ഹമായത്.
അര്‍ജന്റീന ലോകകപ്പ് ഫുട്‌ബോള്‍ ചാമ്പ്യന്‍മാരായ ദിവസം പുറത്തിറങ്ങിയ പത്രങ്ങളില്‍ മികച്ച മെസ്സി പേജിനുള്ള ഗോള്‍ഡ് പുരസ്‌കാരവും ഫുട്‌ബോള്‍ ഇതിഹാസം പെലെ അന്തരിച്ചപ്പോള്‍ പുറത്തിറങ്ങിയ പത്രങ്ങളില്‍ മികച്ച പെലെ പേജിനുള്ള വെങ്കല പുരസ്‌കാരവും മാതൃഭൂമിക്ക് ലഭിച്ചു. സ്‌പോര്‍ട്‌സ് ന്യൂസ് എഡിറ്റര്‍ പി.ടി. ബേബിയും ഡിസൈനര്‍ സി.വി. ദ്വിജിത്തും ചേര്‍ന്നാണ് പേജ് രൂപകല്പന ചെയ്തത്.
മാതൃഭൂമിക്ക് പുറമേ കോംപസ്, സൗത്ത് ചൈന മോര്‍ണിങ് പോസ്റ്റ്, ഒ ഗ്ലോബോ, അറബ് ന്യൂസ്, ദി നാഷണല്‍ എന്നീ പത്രങ്ങളാണ് വിവിധ വിഭാഗങ്ങളില്‍ ഒന്നാമതെത്തിയത്.
Content Highlights: International Newspaper Design Award for Mathrubhumi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..