ന്യൂഡല്‍ഹി: കോവിഡ് വ്യാപനം തടയുന്നതിന് വേണ്ടി  ചരക്ക് വാഹനങ്ങള്‍ക്കും അന്തര്‍സംസ്ഥാന യാത്രകള്‍ക്കും തടസ്സമുണ്ടാകരുതെന്ന് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ലയാണ് എല്ലാ സംസ്ഥാനങ്ങള്‍ക്കും കത്തയച്ചത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന വാഹനങ്ങൾ തടയുന്നതു പലപ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നതിനാല്‍ മുമ്പും കേന്ദ്ര ആഭ്യന്തരമന്ത്രാലയം സമാന നിര്‍ദ്ദേശം സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിരുന്നു.

അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ 69,878 പേര്‍ക്കാണ് രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചത്. നിലവില്‍ രാജ്യത്ത് 6,97,330 പേരാണ് രോഗബാധയെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്നത്. 22,22,578 പേര്‍ രോഗമുക്തി കൈവരിക്കുകയും ചെയ്തു. 

ഇതിവരെ രാജ്യത്ത് 3.45 കോടി കോവിഡ് ടെസ്റ്റുകളാണ് നടന്നിട്ടുള്ളത്. ഏറ്റവും കൂടുതല്‍ കോവിഡ് പരിശോധന നടത്തിയ മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ . ചൈനയും അമേരിക്കയുമാണ് ഒന്നും രണ്ടും സ്ഥാനത്തുള്ളത്.

Content Highlights: Inter-state movement of people, goods can’t be restricted, Home Secretary writes to states