ഭൂമി പൂജ ദിനത്തില്‍ അയോധ്യയില്‍ ഭീകരാക്രമണ സാധ്യതയെന്ന് രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പ്


Photo: ANI

ലഖ്‌നൗ: അയോധ്യയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തില്‍ നടക്കുന്ന 'ഭൂമി പൂജ' ചടങ്ങ് തടസപ്പെടുത്താനും അട്ടിമറിക്കാനും തീവ്രവാദ ഗ്രൂപ്പുകള്‍ ശ്രമിച്ചേക്കുമെന്ന് രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പ്. ഇതിന്റെ പശ്ചാത്തലത്തില്‍ ക്ഷേത്രനഗരത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.

തീവ്രവാദ സംഘടനകളായ ലഷ്‌കര്‍-ഇ-തോയ്ബ, ജെയ്‌ഷെ മുഹമ്മദ് എന്നീ സംഘടനകള്‍ ആഗസ്റ്റ് 5 ന് അയോധ്യയില്‍ ആക്രമണം നടത്താന്‍ പദ്ധതിയിടുന്നതായാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്‍കിയ വിവരം. ഒരാള്‍ ഒറ്റക്കോ സംഘമായോ നടത്താമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മോദിക്ക് പുറമേ എല്‍.കെ. അദ്വാനി, മുരളി മനോഹര്‍ ജോഷി അടക്കമുള്ള മുതിര്‍ന്ന ബിജെപി നേതാക്കളും മോഹന്‍ ഭാഗവത് അടക്കമുള്ളവരും ഓഗസ്റ്റ് അഞ്ചിന് നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതേ തുടര്‍ന്ന് അയോധ്യ നഗരത്തില്‍ യുപി പോലീസ് സുരക്ഷ ശക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറങ്ങുന്ന സാകേത് ഡിഗ്രി കോളേജ് മുതല്‍ രാം ജന്മഭൂമിവരെ പോലീസ് പരിശോധനയും സുരക്ഷയും വര്‍ധിപ്പിച്ചിട്ടുണ്ട്. പതിവായുള്ള സുരക്ഷാ പരിശോധനയ്ക്ക് പുറമേ വീടുകള്‍ തോറുമുള്ള പരിശോധനകളും നടത്തും. രാമജന്മഭൂമിക്ക് സമീപമുള്ള രാംകോട്ട് പ്രദേശത്തെ താമസക്കാര്‍ക്ക് യാത്രകള്‍ക്കായി പ്രത്യേക പാസും നല്‍കി.

അയോധ്യയിലെ എല്ലാ ഹോട്ടലുകളിലും ലോഡ്ജുകളിലും ഗസ്റ്റ് ഹൗസുകളിലും പരിശോധന നടത്തും. നഗരത്തിലേയ്ക്കുള്ള എല്ലാ പ്രവേശന കവാടങ്ങളിലും വാഹന പരിശോധനയും കര്‍ശനമാക്കി. ഇതോടൊപ്പം അയോധ്യയുടെ സമീപ ജില്ലകളലും സുരക്ഷ ശക്തമാക്കി.

Content Highlights: Intel agencies warn of possible terror attack in Ayodhya on Bhoomi Pujan day

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022


vismaya

3 min

വിസ്മയ കേസ്: കിരണ്‍ കുമാറിന് 10 വര്‍ഷം തടവ്; 12.55 ലക്ഷംരൂപ പിഴ

May 24, 2022


SDPI

1 min

പോപ്പുലര്‍ ഫ്രണ്ട്‌ മാര്‍ച്ചില്‍ കുട്ടിയുടെ പ്രകോപനപരമായ മുദ്രാവാക്യം; പോലീസ് അന്വേഷണം തുടങ്ങി

May 23, 2022

More from this section
Most Commented