സുന്ദർ പിച്ചൈയും മോദിയും കൂടിക്കാഴ്ച നടത്തുന്നു. photo: sundarpichai/twitter
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ഗൂഗിള്‍ സി.ഇ.ഒ സുന്ദര്‍ പിച്ചൈ. പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ സാങ്കേതിക വിദ്യയില്‍ ദ്രുതഗതിയിലുണ്ടായ മാറ്റം ഏറെ പ്രചോദനം നല്‍കുന്നതാണെന്ന് സുന്ദര്‍ പിച്ചൈ പറഞ്ഞു. തിങ്കളാഴ്ച മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ജി 20 അധ്യക്ഷ പദവി ഇന്ത്യയ്ക്ക് ലഭിച്ചതിനെ പിന്തുണച്ച സുന്ദര്‍ പിച്ചൈ എല്ലാവര്‍ക്കുമായി ലഭ്യമാകുന്ന തുറന്ന ഇന്റര്‍നെറ്റ് സംവിധാനത്തിനായി പരസ്പര സഹകരണം തുടരുമെന്നും വ്യക്തമാക്കി. മികച്ച കൂടിക്കാഴ്ചയ്ക്ക് അവസരം ലഭിച്ചതില്‍ അദ്ദേഹം പ്രധാനമന്ത്രിയോട് നന്ദി പറയുകയും ചെയ്തു.
Content Highlights: Inspiring to see rapid technological changes under your leadership: Sundar Pichai after meeting PM
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..