പുതിയ പാർലമെന്റ് മന്ദിരം |ഫോട്ടോ:AFP
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച ഉദ്ഘാടനം ചെയ്യാനിരിക്കുന്ന പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെയും അതിന്റെ അകത്തളങ്ങളുടെയും ദൃശ്യങ്ങള്‍ പുറത്തുവിട്ട് കേന്ദ്ര സര്‍ക്കാര്‍.
ദേശീയ ചിഹ്നങ്ങളായ മയിലും താമരയും ആല്‍മരവും പ്രമേയമാക്കിയുള്ള വിശാലമായ ഹാളുകളും അത്യാധുനിക ആശയവിനിമയ സാങ്കേതിക വിദ്യകള്‍ ഘടിപ്പിച്ച ഇരിപ്പിടങ്ങളും മുറികളും ശ്രദ്ധയാകര്‍ഷിക്കുന്നതാണ്.
.jpg?$p=28a1863&&q=0.8)
ദേശീയ പക്ഷിയായ മയിലിനെ പ്രമേയമാക്കിയുള്ളതാണ് ലോക്‌സഭാ ചേംബര്‍. രാജ്യസഭാ ചേബര്‍ ദേശീയ പുഷ്പമായ താമരയുടെ മാതൃകയിലും.ദേശീയ വൃക്ഷമായ ആല്‍മരം ഉള്ള തുറന്ന മുറ്റത്തിന് അനുബന്ധമായാണ് സെന്‍ട്രല്‍ ലോഞ്ച് സൃഷ്ടിച്ചിരിക്കുന്നത്.
.jpg?$p=6a1f8c7&&q=0.8)
ബിമല്‍ ബസ്മുഖ് പട്ടേല്‍ രൂപ കല്‍പ ചെയ്ത പുതിയ പാര്‍ലമെന്റ് മന്ദിരം ടാറ്റ പ്രൊജക്ടസ് ആണ് നിര്‍മിച്ചിട്ടുള്ളത്.
പ്രതിപക്ഷം ബഹിഷ്‌കരണം പ്രഖ്യാപിച്ചിട്ടുള്ള പുതിയ പാര്‍ലമെന്റിന്റെ ഉദ്ഘാടനം രാഷ്ട്രീയ വാദപ്രതിവാദങ്ങള്‍ക്കിടെയാണ് നടക്കുന്നത്. വിപുലമായ പരിപാടികള്‍ക്കാണ് കേന്ദ്ര സര്‍ക്കാര്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.
.jpg?$p=a470f71&&q=0.8)
രാവിലെ 7.30 മുതല്‍ ഒമ്പത് വരെ പൂജ നടക്കും. ഇതിന് ശേഷം ഉച്ചയോടെയാകും പ്രധാനമന്ത്രി പുതിയ പാര്‍ലമെന്റ് രാജ്യത്തിന് സമര്‍പ്പിക്കുക. പൂജയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ലയും മറ്റു ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും.

രാവിലെ 11:30 ഓടെ വിഷിഷ്ടാതിഥികള്‍ ഉള്‍പ്പെടെ എല്ലാ ക്ഷണിതാക്കളും പുതിയ കെട്ടിടത്തിലെ ലോക്സഭാ ചേംബറില്‍ എത്തിച്ചേരും. 12 മണിയോടെ ആരംഭിക്കുന്ന ഉദ്ഘാടന ചടങ്ങ് ഉച്ചയ്ക്ക് 1.30 ഓടെ അവസാനിക്കുന്ന തരത്തിലാണ് പരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. പ്രധാനമന്ത്രി സെന്‍ട്രല്‍ ഹാളില്‍ ചെങ്കോല്‍ സ്ഥാപിക്കും. ഇതിന് ശേഷം പ്രധാനമന്ത്രിയും സ്പീക്കറും ഇവിടെ പ്രസംഗിച്ചേക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
Content Highlights: inside New Parliament Building, With Peacock-Themed Lok Sabha
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..