വിക്രാന്ത് കടലില്‍ താണ്ടുന്നത് നിര്‍ണായകഘട്ടം; കമ്മിഷന്‍ ചെയ്യാന്‍ സര്‍വസജ്ജമെന്നു സൂചന


രാജ്യത്ത് ഇതുവരെ നിര്‍മിച്ചിട്ടുള്ളതില്‍ ഏറ്റവും വലിയ കപ്പലായ വിക്രാന്തിന് 262 മീറ്റര്‍ നീളവും 62 മീറ്റര്‍ വീതിയുമുണ്ട്. രണ്ടു ഫുട്ബോള്‍ മൈതാനങ്ങള്‍ക്കുതുല്യമായ വലിപ്പം. പൂര്‍ണമായും പ്രവര്‍ത്തനസജ്ജമാകുന്നതോടെ 20 യുദ്ധവിമാനങ്ങളും 10 ഹെലികോപ്റ്ററുകളും അടക്കം 30 എയര്‍ക്രാഫ്റ്റുകള്‍ വഹിക്കാന്‍ ശേഷിയുണ്ടാകും.

വിക്രാന്ത്

കൊച്ചി: അറബിക്കടലിലേക്ക് ചെറുയുദ്ധക്കപ്പലുകളുടെ അകമ്പടിയോടെ ശനിയാഴ്ച പകല്‍ വിക്രാന്ത് നാലാംഘട്ട സമുദ്രപരീക്ഷണത്തിന് പുറപ്പെട്ടു; ഇന്ത്യ തദ്ദേശീയമായി നിര്‍മിക്കുന്ന ആദ്യത്തെ വിമാനവാഹിനി യുദ്ധക്കപ്പല്‍ അടുത്തമാസം ആദ്യത്തെയോ രണ്ടാമത്തെയോ വാരത്തില്‍ കമ്മിഷന്‍ ചെയ്യാനാണ് ഒരുക്കങ്ങള്‍ നടക്കുന്നത്. വിക്രാന്ത് സ്വന്തമാകുന്നതോടെ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ നാവികശക്തികളിലൊന്നായി മാറും.

രണ്ടാഴ്ചയോളം നീളുന്നതാകും വിക്രാന്തിന്റെ നാലാംഘട്ട സമുദ്രപരീക്ഷണം. 2020 നവംബറില്‍ ബേസിന്‍ ട്രയല്‍സ് നടത്തിയ വിക്രാന്ത് 2021-ല്‍ രണ്ടുതവണ സമുദ്ര പരീക്ഷണം നടത്തിയിരുന്നു. ഈ വര്‍ഷം ജനുവരിയില്‍ നടത്തിയ മൂന്നാമത്തെ സമുദ്രപരീക്ഷണവും വിജയകരമായി പൂര്‍ത്തിയാക്കി. പ്രൊപ്പല്‍ഷന്‍ ആന്‍ഡ് സ്റ്റിയറിങ് ട്രയല്‍സിനു പ്രാമുഖ്യം നല്‍കുന്ന ഈ ഘട്ടത്തില്‍ പല വേഗത്തില്‍ ഓടിച്ചും അതിവേഗത്തില്‍ ഗതിമാറ്റിയുമൊക്കെ പരീക്ഷണങ്ങളുണ്ടാകും.

ഒരാഴ്ചയിലേറെ നീണ്ട മൂന്നാം ഘട്ട സമുദ്രപരീക്ഷണത്തില്‍ വിശാഖപട്ടണത്തിലെ ഡി.ആര്‍.ഡി.ഒ. ലബോറട്ടറിയിലെ ശാസ്ത്രജ്ഞരുടെ സാന്നിധ്യവുമുണ്ടായിരുന്നു. മുങ്ങിക്കപ്പലുകളെ തിരിച്ചറിയുന്നതിനും അതിനനുസരിച്ച് അതിവേഗം ഗതി മാറ്റുന്നതിനുമുള്ള പരീക്ഷണങ്ങളും ഈ ഘട്ടത്തില്‍ നടത്തിയിരുന്നു.

കപ്പലിലെ സെന്‍സറുകള്‍, റഡാറുകള്‍, ദിശാനിര്‍ണയ ഉപകരണങ്ങള്‍ എന്നിവയൊക്കെ വീണ്ടും പരിശോധിച്ച് തിരിച്ചെത്തും. കമ്മിഷന്‍ ചെയ്ത ശേഷമായിരിക്കും യുദ്ധവിമാനങ്ങള്‍ ലാന്‍ഡ് ചെയ്യാനുള്ള പരീക്ഷണങ്ങളിലേക്കു കടക്കുന്നത്. ഇതിനുള്ള ഒരുക്കങ്ങള്‍ ചെയ്യുന്നത് ഗോവയിലെ ഫൈറ്റര്‍ പ്ലെയിന്‍ സ്‌ക്വാഡ്രനിലാകുമെന്നാണ് സൂചന.

രാജ്യത്ത് ഇതുവരെ നിര്‍മിച്ചിട്ടുള്ളതില്‍ ഏറ്റവും വലിയ കപ്പലായ വിക്രാന്തിന് 262 മീറ്റര്‍ നീളവും 62 മീറ്റര്‍ വീതിയുമുണ്ട്. രണ്ടു ഫുട്ബോള്‍ മൈതാനങ്ങള്‍ക്കുതുല്യമായ വലിപ്പം. പൂര്‍ണമായും പ്രവര്‍ത്തനസജ്ജമാകുന്നതോടെ 20 യുദ്ധവിമാനങ്ങളും 10 ഹെലികോപ്റ്ററുകളും അടക്കം 30 എയര്‍ക്രാഫ്റ്റുകള്‍ വഹിക്കാന്‍ ശേഷിയുണ്ടാകും. 1700-ലേറെ നാവികരെ ഉള്‍ക്കൊള്ളാനും മണിക്കൂറില്‍ 28 നോട്ടിക്കല്‍മൈല്‍ വേഗത്തില്‍ സഞ്ചരിക്കാനാകും.

കൊച്ചി കപ്പല്‍ശാലയില്‍ റഷ്യന്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെ ഒരുങ്ങുന്ന കപ്പലിന്റെ ഇന്റഗ്രേറ്റഡ് പ്ലാറ്റ്ഫോം മാനേജ്മെന്റ് സംവിധാനം (ഐ.പി.എം.എസ്) ഒരുക്കുന്നത് ബെംഗളൂരു കേന്ദ്രമായ ഭാരത് ഹെവി ഇലക്ട്രിക്കല്‍ ലിമിറ്റഡാണ്.

Content Highlights: INS vikranth aircraft carrier

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt jaleel

1 min

പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്നു വിശേഷിപ്പിച്ച് ജലീൽ; പരാമർശം വൻവിവാദം

Aug 12, 2022


rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022


Eknath Shinde

1 min

കോടിപതികള്‍, ശ്രീലങ്കയില്‍നിന്ന് ഡോക്ടറേറ്റ്; ഷിന്ദേ മന്ത്രിസഭയില്‍ 75%പേരും ക്രിമിനല്‍ കേസുള്ളവര്‍

Aug 11, 2022

Most Commented