ഐഎന്‍എസ് വിക്രാന്ത് 1999-ന് ശേഷമുള്ള സര്‍ക്കാരുകളുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലം- കോണ്‍ഗ്രസ്


ഇന്ത്യയുടെ പ്രതിരോധ മേഖലയെ സ്വാശ്രയമാക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന ഊന്നലിന്റെ ഉദാഹരണമാണ് വഐഎന്‍എസ് വിക്രാന്തെന്ന് കപ്പല്‍ കമ്മീഷന്‍ ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞിരുന്നു.

Jairam Ramesh

ന്യൂഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച വിമാനവാഹിനിക്കപ്പലായ ഐഎന്‍എസ് വിക്രാന്ത് യാഥാര്‍ഥ്യമായത് 1999-നുശേഷം അധികാരത്തില്‍വന്ന സര്‍ക്കാരുകളുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമായാണെന്ന് കോണ്‍ഗ്രസ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യം അംഗീകരിക്കുന്നുണ്ടോയെന്ന് വിമാനവാഹിനി കപ്പല്‍ കമ്മീഷന്‍ ചെയ്തതിന് പിന്നാലെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് ട്വിറ്ററിലൂടെ ആരാഞ്ഞു.

1971-ലെ ഇന്ത്യ- പാക് യുദ്ധത്തില്‍ പങ്കെടുത്ത ആദ്യ ഐഎന്‍എസ് വിക്രാന്ത് യു.കെയില്‍നിന്ന് ലഭ്യമാക്കുന്നതില്‍ മുന്‍ പ്രതിരോധമന്ത്രി വി.കെ കൃഷ്ണമേനോന്‍ വഹിച്ച പങ്കും ജയറാം രമേശ് ചൂണ്ടിക്കാട്ടി. ഐഎന്‍എസ് വിക്രാന്തിന് കീലിട്ടത് 2009-ല്‍ യുപിഎ സര്‍ക്കാരിന്റെ കാലത്താണ്. വിമാനവാഹിനിക്കപ്പല്‍ നീറ്റിലിറക്കിയത് 2013-ല്‍ അന്നത്തെ പ്രതിരോധ മന്ത്രിയായിരുന്ന എ.കെ ആന്റണിയാണെന്നും ജയറാം രമേശ് ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി ഇന്ന് വിമാനവാഹിനിക്കപ്പല്‍ കമ്മീഷന്‍ ചെയ്തു. സ്വാശ്രയ (ആത്മനിര്‍ഭര്‍) ഇന്ത്യ 2014-നു മുമ്പും ഉണ്ടായിരുന്നു. അതിനാല്‍ മറ്റെല്ലാ പ്രധാനമന്ത്രിമാരെയും അംഗീകരിക്കേണ്ടതുണ്ടെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ആവശ്യപ്പെട്ടു.

കൊച്ചിന്‍ ഷിപ്പ്‌യാഡില്‍ നിര്‍മിച്ച ഐഎന്‍എസ് വിക്രാന്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് വെള്ളിയാഴ്ച കമ്മീഷന്‍ ചെയ്തത്. ഇന്ത്യയുടെ പ്രതിരോധ മേഖലയെ സ്വാശ്രയമാക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന ഊന്നലിന്റെ ഉദാഹരണമാണ് വഐഎന്‍എസ് വിക്രാന്തെന്ന് കപ്പല്‍ കമ്മീഷന്‍ ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞിരുന്നു. തദ്ദേശീയ സാങ്കേതികവിദ്യ ഉപയോഗിച്ചുകൊണ്ട് വമ്പന്‍ വിമാനവാഹിനിക്കപ്പല്‍ നിര്‍മിക്കാന്‍ കഴിയുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും ഉള്‍പ്പെട്ടുവെന്നും രാജ്യത്തിന് പുതിയ ആത്മവിശ്വാസമാണ് അത് നല്‍കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.

Content Highlights: INS vikrant PM Narendra Modi congress


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


mallikarjun kharge

2 min

അപ്രതീക്ഷിത നീക്കങ്ങള്‍; തരൂരിനെ തള്ളി ഖാര്‍ഗെയ്‌ക്കൊപ്പം നിരന്ന് ജി23യും, മുന്നില്‍ നിന്ന് ഗഹ്‌ലോത്

Sep 30, 2022


Mohan Bhagwat

1 min

തെറ്റായ ഭക്ഷണം കഴിക്കുന്നവര്‍ തെറ്റായ  വഴിയിലൂടെ സഞ്ചരിക്കും-നോണ്‍വെജിനെതിരെ മോഹന്‍ ഭാഗവത്

Sep 30, 2022

Most Commented