ഛണ്ഡീഗഢ്: ഹരിയാണയിലെ ഐ.എന്‍.എല്‍.ഡി. എം.എല്‍.എ. അഭയ് സിങ് ചൗട്ടാല രാജിവച്ചു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ നടത്തി വരുന്ന സമരം പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാരിന് സാധിക്കാത്തതില്‍ പ്രതിഷേധിച്ചാണ് രാജി.
എല്ലനബാദ് മണ്ഡലത്തിലെ പ്രതിനിധിയായിട്ടുള്ള അഭയ് ചൗട്ടാല ഐ.എന്‍.എല്‍.ഡി.യുടെ ഏക എം.എല്‍.എയായിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് അദ്ദേഹം സ്പീക്കര്‍ക്ക് രാജിക്കത്തു നല്‍കിയിരുന്നു. ഈ മാസം 26-നുമുമ്പ് പുതിയ കാര്‍ഷികനിയമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയില്ലെങ്കില്‍ തന്റെ രാജി അംഗീകരിക്കണമെന്ന ഉപാധിയോടെയാണ് കത്ത്. സ്പീക്കര്‍ ഇന്ന് രാജി സ്വീകരിക്കുകയായിരുന്നു.
മുന്‍ ഉപപ്രധാനമന്ത്രി ചൗധരി ദേവിലാലിന്റെ പേരക്കുട്ടിയാണ് അഭയ് ചൗട്ടാല.
Content Highlights: INLD MLA Abhay Singh Chautala resigns from Haryana Assembly over farm laws