ലഖ്‌ന: ഹാഥ്റസ് സന്ദര്‍ശനത്തിനെത്തിയ ആംആദ്മി എംപി സഞ്ജയ് സിങ്ങിന്റെ മേല്‍ അജ്ഞാതന്‍ മഷി ഒഴിച്ചു. കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ ബന്ധുക്കളെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കവേയാണ് അദ്ദേഹത്തിന്റെ മേല്‍ മഷിയൊഴിച്ചത്. 

സഞ്ജയ് സിങ്ങിന്റെ ദേഹത്തെ് മേല്‍ മഷിയൊഴിച്ചയാളെ പോലീസ് കസ്റ്റഡില്‍ എടുത്തു. എന്നാല്‍ ഇയാളെ തിരിച്ചറിഞ്ഞിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. 

പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ സഞ്ജയ് സിങ്ങിന്റെ നേതൃത്വത്തിലുള്ള എഎപി നേതാക്കള്‍ തിങ്കളാഴ്ച ഹാഥ്റസിലെത്തി സന്ദര്‍ശിച്ചിരുന്നു. ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിച്ച് ഒരു ദിവസത്തിന് ശേഷമായിരുന്നു ആം ആദ്മി സംഘത്തിന്റെ സന്ദര്‍ശനം.

Content Highlights: Ink thrown at AAP leader Sanjay Singh in Hathras