രാകേഷ് ടികായത്ത്: ഫോട്ടോ എ.എൻ.ഐ
ബെംഗളൂരു: ഭാരതീയ കിസാന്‍ മോര്‍ച്ച നേതാവ് രാകേഷ് ടികായത്തിന് നേരെ മഷിക്കുപ്പി പ്രയോഗം. ബെംഗളൂരുവില്‍ വാര്‍ത്താസമ്മേളനം നടത്തുന്നതിനിടെയാണ് ഒരു സംഘമാളുകള്‍ സംഘടിച്ചെത്തുകയും മഷിപ്രയോഗം നടത്തുകയും ചെയ്തത്.
മഷിപ്രയോഗത്തിന് ശേഷം ഇരുവിഭാഗങ്ങള്‍ തമ്മില്‍ കസേരകൊണ്ടുള്ള ഏറും കയ്യാങ്കളിയും നടന്നു. സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയിൽ ഇത് വ്യക്തമാണ്.
കര്‍ണാടകയിലെ ഒരു കര്‍ഷകനേതാവ് പണം വാങ്ങുന്ന സ്റ്റിങ് ഓപ്പറേഷന് വീഡിയോ നേരത്തേ പുറത്ത് വന്നിരുന്നു. ഇതില്‍ വിശദീകരണം നല്‍കാനായുള്ള പത്രസമ്മേളനത്തിന് എത്തിയതായിരുന്നു കര്‍ഷക സമരത്തിന്റെ മുന്‍നിര പോരാളി കൂടിയായ രാകേഷ് ടികായത്ത്.
സാധാരണ ജനങ്ങള്‍ക്ക് പോലീസിന് ഒരു സുരക്ഷയും നല്കാന് കഴിയുന്നില്ലെന്ന് രാകേഷ് ടികായത്ത് സംഭവത്തിന് ശേഷം ആരോപിച്ചു. കര്‍ഷകരുടെ വിജയം അംഗീകരിക്കാന്‍ ചിലര്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. അവരാണ് അക്രമത്തിന് പിന്നിലെന്നും രാകേഷ് ടികായത്ത് കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ മൂന്നു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
Content Highlights: Rajesh Tikayat,Ink Attack On Farmer Leader In Bengaluru
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..