'മൂണ്‍ലൈറ്റിങ് വേണ്ട', പണിപോകും;  ജീവനക്കാര്‍ക്ക് മുന്നറിയിപ്പുമായി ഇന്‍ഫോസിസ് 


Photo: REUTERS

ന്യൂഡല്‍ഹി: ജീവനക്കാര്‍ക്ക് മുന്നറിയിപ്പുമായി ഐ.ടി. ഭീമന്‍ ഇന്‍ഫോസിസ്. ഇന്‍ഫോസിസില്‍ ജോലി ചെയ്യുന്നതിനൊപ്പം പുറമേനിന്നുള്ള മറ്റ് ജോലികള്‍ ഏറ്റെടുത്ത് ചെയ്യുന്നത് (മൂണ്‍ലൈറ്റിങ്) വിലക്കിക്കൊണ്ട് ജീവനക്കാര്‍ക്ക് കമ്പനിയുടെ എച്ച്.ആര്‍. വിഭാഗം മെയില്‍ അയച്ചു. ഇത്തരത്തില്‍ 'മൂണ്‍ലൈറ്റിങ്' അഥവാ പുറംജോലി ചെയ്യുന്നത് പിരിച്ചുവിടല്‍ ഉള്‍പ്പെടെയുള്ള അച്ചടക്ക നടപടികള്‍ സ്വീകരിക്കുന്നതിലേക്ക് നയിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

ചില നിബന്ധനകള്‍ക്ക് അനുസൃതമായി, കമ്പനിയിലെ പതിവു ജോലി സമയത്തിനു ശേഷം മറ്റൊരു ജോലി ചെയ്യുന്ന രീതിയാണ് മൂണ്‍ലൈറ്റിങ് എന്ന് അറിയപ്പെടുന്നത്. ഒരുമാസം മുന്‍പ് വിപ്രോ ചെയര്‍മാന്‍ റിഷാദ് പ്രേംജിയും ഒരു സ്ഥാപനത്തില്‍ ജോലി ചെയ്യുമ്പോള്‍ തന്നെ പുറത്തുനിന്ന് മറ്റൊരു ജോലി ഏറ്റെടുത്തു ചെയ്യുന്ന മൂണ്‍ലൈറ്റിങ് സമ്പ്രദായത്തിനെതിരേ രംഗത്തെത്തിയിരുന്നു. മൂണ്‍ലൈറ്റിങ് സമ്പ്രദായത്തെ വഞ്ചന എന്നായിരുന്നു അന്ന് അദ്ദേഹം വിശേഷിപ്പിച്ചത്.

സാധാരണ ജോലിസമയത്തിനിടയ്‌ക്കോ അതിനു ശേഷമോ പുറമേനിന്നുള്ള മറ്റ് ജോലികള്‍ ഏറ്റെടുക്കാന്‍ പാടില്ലെന്ന് ഇന്‍ഫോസിസ്, ജീവനക്കാരെ അറിയിച്ചിട്ടുണ്ട്. ഇരട്ടജോലി സമ്പ്രദായത്തെ കമ്പനി ശക്തമായി നിരുത്സാഹപ്പെടുത്തുന്നുവെന്നും വ്യക്തമാക്കിയിട്ടുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

കോവിഡ് മഹാമാരിക്കാലത്ത് വര്‍ക്ക് ഫ്രം ഹോം സമ്പ്രദായം വ്യാപകമായതിന് പിന്നാലെയാണ് മൂണ്‍ലൈറ്റിങ്ങും സജീവമായത്. ഈ സാഹചര്യം മൂണ്‍ലൈറ്റിങ്ങിനായി ജീവനക്കാര്‍ ഉപയോഗപ്പെടുത്തുന്നുവെന്ന് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മേഖലയിലെ പല കമ്പനികളും തിരിച്ചറിഞ്ഞു കഴിഞ്ഞു. ഇത് ജീവനക്കാരുടെ കാര്യക്ഷമത, ഭിന്നതാല്‍പര്യങ്ങളുടെ സംഘര്‍ഷം, വിവരച്ചോര്‍ച്ച തുടങ്ങിയവയ്ക്ക് വഴിവെക്കുമെന്നാണ് കമ്പനികള്‍ വിലയിരുത്തുന്നത്.

Content Highlights: infosys warns employees against moonlighting


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

22:40

പരാജയങ്ങളെ വിജയങ്ങളാക്കി പോരാടിയെത്തിയത് സിവിൽ സർവ്വീസിൽ | കളക്ടർ കൃഷ്ണ തേജ സംസാരിക്കുന്നു

Sep 28, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented