പ്രയാഗ്‌രാജ്‌: അടിയന്തരാവസ്ഥ കാലം മുതൽ ഇന്ത്യക്കാർ ജനസംഖ്യാ നിയന്ത്രണത്തിൽ ശ്രദ്ധിച്ചില്ലെന്ന് ഇൻഫോസിസ് സ്ഥാപകൻ എൻ.ആർ. നാരായണമൂർത്തി. ആരോ​ഗ്യ സംവിധാനങ്ങൾ മുതൽ ഭൂമി ലഭ്യത വരെയുള്ള കാര്യങ്ങളിൽ ജനസംഖ്യാ വർധനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഇന്ത്യ അഭിമുഖീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. യു.പിയിലെ പ്രയാഗ്‌രാജിലെ മോത്തിലാൽ നെഹ്രു നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

To advertise here,

അടിയന്തരാവസ്ഥ കാലഘട്ടം മുതൽ ഇന്ത്യക്കാർ ജനസംഖ്യാ നിയന്ത്രണത്തിൽ കാര്യമായി ശ്രദ്ധ പുലർത്തിയില്ല. യു.എസ്, ചൈന, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിൽ ഉയർന്ന പ്രതിശീർഷ ഭൂമി ലഭ്യതയുണ്ട്. എന്നാല്‍ ഭൂമിലഭ്യത അടക്കമുള്ള പ്രശ്‌നങ്ങള്‍ ഇന്ത്യ നേരിടുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
 

രാജ്യത്തിന്റെ പുരോ​ഗതിക്ക് ആവശ്യമായ സംഭാനകൾ നൽകുന്നതാണ് പ്രൊഫഷണലുകളുടെ ഉത്തരവാദിത്വം. വലിയ സ്വപ്നങ്ങളും കഠിനാധ്വാനവും ആശ്രയിച്ചിരിക്കും ഈ സംഭാവന. അടുത്ത തലമുറയുടെ ജീവിതം മെച്ചപ്പെടുത്തുന്നതിന് ഒരു തലമുറ ത്യാ​ഗം സഹിക്കേണ്ടിവരുന്നു. തന്റെ പുരോ​ഗതിക്കായി മാതാപിതാക്കളും സഹോദരും അധ്യാപകരും കാര്യമായ ത്യാ​ഗങ്ങൾ ചെയ്തു. അവരുടെ ത്യാ​ഗങ്ങൾ വെറുതെയായില്ലെന്നതിന്റെ തളിവാണ് സ്ഥാപനത്തിൽ മുഖ്യാതിഥിയായുള്ള തന്റെ സാന്നിധ്യമെന്നും അദ്ദേഹം പറഞ്ഞു.