ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും തമ്മില്‍ മഹാബലിപുരത്തു നടന്ന അനൗപചാരിക കൂടിക്കാഴ്ചയില്‍ കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്തില്ലെന്ന് വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ.
കശ്മീര്‍ വിഷയം ഉന്നയിക്കപ്പെടുകയോ ചര്‍ച്ച ചെയ്യപ്പെടുകയോ ചെയ്തില്ല. കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തരവിഷയമാണെന്ന നിലപാടാണ് ഇന്ത്യയുടേതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Foreign Secretary Vijay Gokhale: This(Kashmir) issue was not raised and not discussed. Our position is anyways very clear that this is an internal matter of India. #Modixijinping pic.twitter.com/6tULNNCLRA
— ANI (@ANI) October 12, 2019
അടുത്ത ഉച്ചകോടിക്ക് മോദിയെ ഷി ജിന്‍പിങ് ചൈനയിലേക്ക് ക്ഷണിച്ചുവെന്നും മോദി ക്ഷണം അംഗീകരിച്ചുവെന്നും ഗോഖലെ പറഞ്ഞു. സന്ദര്‍ശനത്തിന്റെ തിയതി പിന്നീട് തീരുമാനിക്കും.
മാനസസരോവര്‍ തീര്‍ഥാടകര്‍ക്കു വേണ്ടി കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുമെന്ന് ഷി ജിന്‍പിങ് പറഞ്ഞു. തമിഴ്‌നാടും ചൈനയിലെ ഫുജിയാന്‍ പ്രവിശ്യയും തമ്മിലുള്ള ബന്ധത്തിന് നിരവധി നിര്‍ദേശങ്ങള്‍ മോദി മുന്നോട്ടുവെച്ചുവെന്നും ഗോഖലെ കൂട്ടിച്ചേര്‍ത്തു.
content highlights: informal summit between narendra modi and xi jinping at mahabalipuram