ഉത്തർപ്രദേശിൽ തെരുവുനായ ആക്രമണത്തില്‍ പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം


കുട്ടിയുടെ ദാരുണാന്ത്യത്തിന് പിന്നാലെ പ്രതിഷേധവുമായി രംഗത്തെത്തിയ പ്രദേശവാസികൾ | Photo: https://twitter.com/Milan_reports

നോയിഡ: ഉത്തർപ്രദേശിൽ തെരുവുനായയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഏഴുമാസം പ്രായമുള്ള കുട്ടി മരിച്ചു. നോയിഡയിൽ തിങ്കളാഴ്ചയായിരുന്നു ദാരുണമായ സംഭവം. തെരുവുനായയുടെ ആക്രമണത്തിന് പിന്നാലെ കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

നോയിഡയിലെ ഒരു ഹൗസിങ് സൊസൈറ്റിയില്‍ നിര്‍മാണ ജോലിയിലേര്‍പ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു കുട്ടിയുടെ മാതാപിതാക്കള്‍. തൊട്ടടുത്തായി കുട്ടിയേയും ഇരുത്തിയിരുന്നു. എന്നാല്‍ ഇതിനിടെ ഇവിടേക്കെത്തിയ തെരുവുനായ കുട്ടിയെ ആക്രമിക്കുകയായിരുന്നു. തെരുവുനായയുടെ ആക്രമണത്തിൽ കുട്ടിയുടെ കുടല്‍ പുറത്തുചാടി. ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ച് ശസ്ത്രക്രിയ നടത്തുകയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.



സംഭവത്തില്‍ ശക്തമായ പ്രതിഷേധവുമായി സെക്ടർ 100ലുള്ള ലോട്ടസ് ബോൾവാർഡ് സൊസൈറ്റിയിലെ ആളുകൾ രംഗത്തെത്തി. പ്രദേശത്ത് തെരുവുനായ ശല്യം വർധിച്ചിരിക്കുകയാണെന്നും ഇതിനെതിരെ അധികൃതർ എത്രയും പെട്ടെന്ന് നടപടികള്‍ കൈക്കൊള്ളണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. തങ്ങളുടെ കുഞ്ഞുങ്ങളുടെ സുരക്ഷിതത്വത്തെക്കുറിച്ചുള്ള ആശങ്കയും അവര്‍ പങ്കുവെച്ചു.

തെരുവുനായകള്‍ക്കെതിരേ നടപടി കൈക്കൊള്ളണമെന്നാവശ്യപ്പെട്ട് സൊസൈറ്റി നിവാസികള്‍ നേരത്തേ റോഡ് ഉപരോധിച്ചിരുന്നു.

Content Highlights: infant mauled to death by stray dog


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022

Most Commented