ഡെഹ്റാഡൂണ്‍: മരംകോച്ചുന്ന തണുപ്പില്‍,സമുദ്രനിരപ്പില്‍നിന്ന് 11000 അടി ഉയരത്തില്‍ ആയോധനകലാ പരിശീലനം നടത്തുന്ന ഇന്‍ഡോ ടിബറ്റന്‍ പോലീസ് സേനാംഗങ്ങളുടെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നു.
ഉത്തരാഖണ്ഡിലെ ഔലിയില്‍നിന്നുള്ളതാണ് വീഡിയോ. പാന്റ്സ് മാത്രം ധരിച്ച് മേല്ക്കുപ്പായമില്ലാതെയാണ് സേനാംഗങ്ങളുടെ പരിശീലനം. പരിസരത്തുള്ള മരങ്ങളില്‍ മഞ്ഞുപെയ്തു നില്‍ക്കുന്നത് ദൃശ്യങ്ങളില്‍ കാണാം.
റിപ്പബ്ലിക് ദിനത്തില്‍ സമുദ്രനിരപ്പില്‍നിന്ന് പതിനെട്ടായിരം അടി മുകളില്‍ ഐ ടി ബി പി നടത്തിയ ആഘോഷങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു. ലഡാക്കില്‍ -30 ഡിഗ്രിയായിരുന്നു ആ സമയത്തെ അവിടുത്തെ താപനില.
content highlights; Indo-Tibetan Border Police personnel practice martial arts
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..