അനധികൃത നിർമിതികൾ പൊളിച്ചുനീക്കുന്നു | ഫോട്ടോ: PTI
ഇന്ദോര്‍ (മധ്യപ്രദേശ്): ഇന്ദോറില്‍ ക്ഷേത്രക്കിണര്‍ തകര്‍ന്നുണ്ടായ അപകടത്തില്‍ 36 പേര്‍ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ ക്ഷേത്രത്തിലെ അനധികൃത കെട്ടിടങ്ങള്‍ പൊളിച്ചുനീക്കി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അധികൃതര്‍. ഇന്ദോറിലെ ബലേശ്വര്‍ മഹാദേവ ക്ഷേത്രത്തില്‍ രാമനവമി ആഘോഷങ്ങള്‍ക്കിടയിലാണ് അപകടമുണ്ടായത്. ക്ഷേത്രത്തിലെ പടിക്കിണറിന്റെ മേല്‍ക്കൂര തകര്‍ന്നാണ് 36 പേര്‍ മരിച്ചത്.
രാമനവമിദിവസം അനിയന്ത്രിതമായ തിരക്കായിരുന്നു ക്ഷേത്രത്തില്‍ അനുഭവപ്പെട്ടത്. പൂജ ചെയ്യുന്നതിനിടെ ഒരു കൂട്ടം ആളുകള്‍ പടിക്കിണറിന്റെ മേല്‍ക്കൂരയ്ക്കു മുകളില്‍ കയറി. അതോടെ മോല്‍ക്കൂര തകര്‍ന്നു വീഴുകയായിരുന്നു. പടിക്കിണറിന് 50 അടിയോളം ആഴമുള്ളതായാണ് വിവരം.
ഇന്ദോറിലെ ഏറ്റവും പഴക്കമേറിയ റസിഡന്‍ഷ്യല്‍ കോളനികളിലൊന്നായ സ്‌നേഹനഗറില്‍ സ്ഥിതിചെയ്യുന്ന ക്ഷേത്രം ഒരു സ്വകാര്യ ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ളതാണ്. പടിക്കിണറുള്‍പ്പടെയുള്ള ക്ഷേത്രനിര്‍മിതികള്‍ കെട്ടിടനിര്‍മാണ ചട്ടം ലംഘിച്ചു പൂര്‍ത്തിയാക്കിയവയാണെന്നാണ് റിപ്പോര്‍ട്ട്. കിണര്‍ പൊളിച്ചുനീക്കണമെന്ന് കോര്‍പ്പറേന്‍ നേരത്തെ ഉത്തരവിട്ടെങ്കിലും ക്ഷേത്രാധികാരികള്‍ തയ്യാറായിരുന്നില്ല.തുടര്‍ന്നാണ് നടപടി.
Content Highlights: indore temple accident illegal constructions to be demolished


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..